വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകളുമായ തന്‍സിം ഇബ്രാഹിം ലീഗില്‍ നിന്ന് രാജിവച്ചു. വ്യക്തിപരമായ ആവശ്യങള്‍ പരിഗണിച്ചാണ് രാജിയെന്ന് വിശദീകരണം.
Also Read: വ്യാജ നിയമനത്തട്ടിപ്പ് കേസ് ; നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകള്‍ തന്‍സിം ഇബ്രാഹിം തന്റെ രാജികത്തില്‍ വ്യക്തമാക്കുന്നത്. മുസിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിക്ക് അയച്ച രാജിക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2015 മുതല്‍ ലീഗ് ഭാരവാഹിയാണ് തസ്‌നിയ. പിതാവിന് വേണ്ടി സ്മാരകം പണിയുന്നത് ഉള്‍പ്പെടെ നിരവധികാര്യങ്ങള്‍ മനസ്സിലുണ്ട്. ലീഗിലിരുന്ന് അത് സാധിക്കില്ല എന്നും അതുകൊണ്ടാണ് രാജിയെന്നും തസ്ലിയ വ്യക്തമാക്കി.
Also Read: ഇസ്രയേൽ പൊലീസിന് യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ മരിയൻ അപ്പാരൽസ് കമ്പനി
അതേസമയം ഐഎന്‍എല്‍ പരിപാടികളില്‍ തന്‍സിം പങ്കെടുക്കും. നവംബര്‍ ആദ്യവാരം കോഴിക്കോട് നടക്കുന്ന സുലൈമാന്‍ സേട്ട് അനുസ്മരണത്തിലും ഫലസ്തിന്‍ ഐക്യദാര്‍ട്വപരിപാടിയിലും ഇവര്‍ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here