ചായക്കൊപ്പം സ്‌നാക്‌സുകൾ ഇഷ്ട്പെടുന്നവരാണ് അധികവും . കടകളിലെ ഉണ്ടാക്കുന്ന എണ്ണയുടെ മായമൊന്നുമില്ലാതെ വീട്ടിൽ ഒരു ഉഴുന്ന് വട ഉണ്ടാക്കാം. അതും കടയിലെ രുചിയിൽ തന്നെ നല്ല മൊരിഞ്ഞ ഉഴുന്നുവട.
ആവശ്യം വേണ്ട ചേരുവകൾ
ഉഴുന്ന്- 2കപ്പ്
അരിപ്പൊടി- 3 ടേബിൾസ്പൂൺ വറുത്തത്
കുരുമുളക്- അര ടീസ്പൂൺ
സാമ്പാർപൊടി- ഒരു ടീസ്പൂൺ
ഇഞ്ചി- ഒരു ചെറിയ കഷ്ണം
കറിവേപ്പില- ഒരു തണ്ട്
പച്ചമുളക്- 2
ഉപ്പ്- ആവശ്യത്തിന്
എണ്ണ
ഉഴുന്ന് 1മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം ഇത് മിക്സിയിൽ അരച്ചെടുക്കുക. അരച്ച മാവ് ഒരു പത്രത്തിലേക്കിട്ട് അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു അഞ്ചോ ആറോ മണിക്കൂർ പുളിക്കാനായി മാറ്റിവെക്കണം. നന്നായി പുളിച്ച മാവിലേക്ക് ഒരു ഉള്ളിയുടെ പകുതി നേരിയതായി അരിഞ്ഞത്, കുരുമുളക് ചതച്ചത്, സാമ്പാർപൊടി, ഇഞ്ചി നുറുക്കിയത്, പച്ചമുളക്, കറിവേപ്പില നീളത്തിലരിഞ്ഞത്,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
also read: അമ്പോ..പൊളി ടേസ്റ്റ്; ഞായറാഴ്ച ഒരു തട്ടുകട സ്റ്റൈൽ ചിക്കൻ പെരട്ടായാലോ
അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് നന്നായി മുങ്ങിപ്പൊരിയാനാവശ്യമായ എണ്ണയൊഴിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് കൈ അതിൽ നനച്ച് ഒരുരുള മാവ് കയ്യിൽ വെച്ച് ഉഴുന്നുവടയുടെ ഷേപ്പ് ആക്കിയെടുക്കുക. ഇത് ചൂടായ എണ്ണയിലേക്കിട്ട് ശേഷം തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കാം. പുറം ഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയിട്ടുള്ള പെർഫെക്ട് ഉഴുന്നുവട തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here