ആവിയിൽ പുഴുങ്ങിയെടുത്ത മുട്ടക്കറി സൂപ്പറാണ്

മുട്ടക്കറി എല്ലാവർക്കും ഇഷ്ടമാണ്. പെട്ടന്ന് ഉണ്ടാക്കാം എന്നതും രുചിയുള്ള കറി എന്ന നിലയിലും മുട്ടക്കറി മിക്കപ്പോഴും ഊണുമേശയിൽ ഇടം പിടിക്കാറുണ്ട്. കൂടാതെ പല ടേസ്റ്റിലും മുട്ട കറി ഉണ്ടാക്കാവുന്നതാണ്. എന്നാൽ വെറൈറ്റി ആയി ആവിയിൽ പുഴുങ്ങിയെടുത്ത മുട്ടക്കറി ഉണ്ടാക്കിയാലോ .

അതിനായി ആവശ്യം വേണ്ട ചേരുവകൾ
മുട്ട -ആവശ്യത്തിന്
ഓയിൽ
ഇഞ്ചി- 1 കഷ്ണം
തക്കാളി – 1
പച്ച മുളക്- എരിവിന് ആവശ്യമായത്
സവാള – 3 എണ്ണം ഗ്രേവിക്ക് ആവശ്യമായത് പോലെ എടുക്കാം
വെളുത്തുള്ളി – 4,5 അല്ലി
പെരുംജീരകം -അര ടീ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ
മുളക് പൊടി – 1/2 ടീ സ്പൂൺ എരിവിന് വേണ്ട പോലെ എടുക്കാം
ഗരം മസാല- അര ടീ സ്പൂൺ
കുരുമുളക് പൊടി- അര ടീ സ്പൂൺ
മീറ്റ് മസാല- അര ടീ സ്പൂൺ
കടുക്
കറിവേപ്പില
തേങ്ങ പാൽ – 1 കപ്പ്

also read: ക്രിസ്പിയാണ് സ്‌പൈസിയും; തട്ടുകട സ്റ്റൈലില്‍ തയ്യാറാക്കാം മുളക് ബജി
തയ്യാറാക്കുന്നതിനായി ഇഡലി ചെമ്പിലേക്ക് ഓരോ മുട്ട വീതം പൊട്ടിച്ച് ഒഴിച്ചു കൊടുക്കുക. ശേഷം ഇത് ആവി കേറ്റി എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് പെരുംജീരകം ചേർക്കുക . ശേഷം സവാള , പച്ചമുളക് എന്നിവ അരിഞ്ഞതും തക്കാളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, മുളകുപൊടി, മീറ്റ് മസാല എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ചൂടാറുമ്പോൾ ഒരു മിക്സിയുടെ ജാറിലിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കൊടുത്ത ശേഷം കടുകിട്ട് പൊട്ടിക്കുക. കൂടെ കറിവേപ്പിലയും കൂടി ഇട്ടുകൊടുക്കുക. ഇനി അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് കൊടുത്ത് മസാല പിടിക്കുന്ന പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ഒഴിച്ചു കൊടുത്തു തിളപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News