ബ്രേക്ഫാസ്റ്റിനു ഹെൽത്തി മസാല ദോശ

masala dosa

രാവിലെ ബ്രേക്ഫാസ്റ്റിനു കഴിക്കാൻ മസാലദോശ എല്ലാവർക്കും ഇഷ്ടമാണ്. കടയിൽ നിന്നൊക്കെ വാങ്ങി കഴിക്കുന്നവരാണ് അധികവും . എന്നാൽ വീട്ടിൽ തന്നെ ഒരു വെറൈറ്റി മസാല ദോശ ആയാലോ. രാവിലെ ബ്രേക്ഫാസ്റ്റിനു കഴിക്കാൻ ഒരു ബീറ്റ്റൂട്ട് മസാല ദോശ തന്നെ തയ്യാറാക്കിയാലോ, ഹെൽത്തിയായി തന്നെ ഈ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം സാധാരണ ദോശയും മസാല ദോശയുമൊക്കെ എന്നും കഴിച്ച് മടുത്തവർക്കും ഇടക്കൊക്കെ ബീറ്റ്റൂട്ട് മസാല ദോശ ഉണ്ടാക്കി കഴിക്കാവുന്നതാണ്.

ഇതിനായി ആവശ്യം വേണ്ട അചേരുവകൾ
ദോശമാവ് ആവശ്യത്തിന്
ബീറ്റ്റൂട്ട് – രണ്ട്
പച്ചമുളക് – മൂന്ന്
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – മൂന്ന് അല്ലി
വെള്ളം – ഒന്നര കപ്പ്
എണ്ണ – മൂന്ന് ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉരുളക്കിഴങ്ങ് – മൂന്ന്
ക്യാരറ്റ് – ഒന്ന്
സവാള:- ഒന്ന്
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

also read: നിങ്ങൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഇങ്ങനെ ഉണ്ടാക്കിയാൽ ടേസ്റ്റ് വേറെ ലെവൽ!

തയ്യാറാക്കുന്നതിനായി കഴുകി വച്ചിരിക്കുന്ന ബീറ്റ്റൂട്ടും ക്യാരറ്റും കിഴങ്ങും നന്നായി വേവിക്കുക. ചൂടാറിയ ശേഷം ഇവ തൊലി കളഞ്ഞ് നന്നായി ഉടച്ചു മാറ്റിവയ്ക്കാം.ഒരു പാനിൽ എണ്ണയില്‍ കടുകും ഉഴുന്നുപരിപ്പും കറിവേപ്പിലയും താളിക്കാം. ഇളക്കിയശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ഇതിലേക്ക് ചേര്‍ത്ത് വഴന്നുവരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കാം. ഉടച്ചുവച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടുകളും മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും കൂടി ചേര്‍ത്ത് വേവിക്കാം.

ദോശമാവ് എടുത്ത് തവയിൽ അത്യാവശ്യം വലുപ്പത്തിൽ വട്ടത്തില്‍ പരത്തുക. ഒരു വശം വേകുമ്പോള്‍ പുറമേ എണ്ണ തടവി , തയ്യാറാക്കിയ മസാലക്കൂട്ടില്‍ നിന്ന് ഒരു സ്പൂണ്‍ ദോശയുടെ ഉള്ളില്‍ വച്ച് മടക്കാം. നല്ല ചൂടുള്ള ബീറ്റ്റൂട്ട് മസാല ദോശ തയ്യാർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News