മത്തി കിട്ടുമ്പോൾ എപ്പോഴും നമ്മൾ ഫ്രൈ ചെയ്യുകയോ കറി വെയ്ക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ വാഴയിലയിൽ മത്തി പൊള്ളിച്ച് കഴിച്ചാലോ. അതും കിടിലം രുചിയിൽ. ചോറിനൊപ്പവും കപ്പക്കൊപ്പവും ഈ മത്തി പൊള്ളിച്ചത് കൂട്ടി കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ്. മത്തിപൊള്ളിച്ചത് വീട്ടിൽ തന്നെ നല്ല നാടൻ രുചിയിൽ തയ്യാറാക്കാം. അതിനായി അവവശ്യം വേണ്ട ചേരുവകൾ
മത്തി – കാൽ കിലോ
ചെറിയുള്ളി അരിഞ്ഞത്- അര കപ്പ്
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 2 സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- 3 എണ്ണം
മുളക് പൊടി- 2 സ്പൂണ്‍
കുരുമുളക് പൊടി- 2 സ്പൂൺ
മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍
തക്കാളി- 1 എണ്ണം
ഉപ്പ്- ആവശ്യത്തിനു
കറിവേപ്പില
തേങ്ങാ പാല്‍- അര കപ്പ്
തയ്യാറാക്കുന്നത്തിനായി വിധം
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന വരഞ്ഞ മത്തിയിലേക്ക് മുളക് പൊടി, കുരുമുളക് പൊടി , മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവയും കുറച്ചു വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം മീന്‍ എണ്ണയില്‍ വറുത്തെടുക്കുക.
ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേര്‍ക്കുക. ശേഷം ചുവന്നുള്ളി അരിഞ്ഞത് ചേര്‍ക്കുക.ഉള്ളി വഴന്നു വരുമ്പോൾ അതിലേക്കു കുറച്ച് മുളകുപൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഒരു ചെറിയ കഷണം കുടംപുളി അലിയിച്ചത് കൂടി ചേര്‍ക്കുക.നന്നായി യോജിപ്പിച്ചു കഴിയുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ത്ത് ഇളക്കുക. ചൂടായി കഴിയുമ്പോള്‍ വാങ്ങി വെക്കുക.
also read: എന്നും ഒരേ രുചിയിൽ ദോശ കഴിച്ച മടുത്തോ? എങ്കിൽ ഉണ്ടാക്കാം കിടിലൻ ബീറ്റ്റൂട്ട് ദോശ
ഒരു വാഴയില വാട്ടിയെടുത്ത്, ഇതിലേക്ക് ഒരു സ്പൂണ്‍ ഈ മസാല വെയ്ക്കുക. അതിന്റെ മുകളില്‍ മത്തി വെയ്ക്കുക. അതിന്റെ മുകളില്‍ ഒരു സ്പൂണ്‍ മസാല കൂടി വെക്കുക. കുറച്ചു കറിവേപ്പില മുകളില്‍ വിതറിയിടുക.ഇല നന്നായി മടക്കി വാഴ നാരു കൊണ്ട് കെട്ടുക. ഒരു തവയില്‍ എണ്ണ പുരട്ടി മീന്‍ അതില്‍ വെച്ച് ഇരു വശവും നന്നായി വേവുന്നത് വരെ ചുട്ടെടുത്താൽ സംഭവം റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here