ഇപ്പോൾ പൊതുവെ നല്ല ചൂടാണ്. ദാഹം വളരെ കൂടുതലുമാണ്. വെയിലേറ്റ് വാടി വരുമ്പോൾ നല്ല തണുത്ത ഒരു ഗ്ലാസ് ജ്യൂസ് കിട്ടിയാൽ എങ്ങനെയുണ്ടാകാം. ശരീരമൊക്കെ നന്നായി തണുത്ത് ഒന്ന് ഉഷാറാകും. ദാഹവും മാറും ക്ഷീണവും മാറും. കുറഞ്ഞ ചേരുവകൾ കൊണ്ട് നല്ല കിടിലം ജ്യൂസ് ഉണ്ടാക്കി കുടിക്കാം. ഓറഞ്ച് തന്നെ മതി. ഇപ്പോൾ ഓറഞ്ച് ധാരാളമായി ലഭിക്കുന്ന സീസൺ കൂടിയാണല്ലോ. അതിനായി ആവശ്യം വേണ്ട ചേരുവകൾ
ഓറഞ്ച് – ജ്യൂസിന് ആവശ്യം വേണ്ടത്
പഞ്ചസാര – മധുരത്തിന്
വെള്ളം – ആവശ്യത്തിന്
നാരങ്ങ- പകുതി
also read: ബീഫ് വരട്ടിയത് ഉണ്ടേൽ പിന്നെ ന്യൂ ഇയർ പൊളിക്കും; എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
തയാറാക്കുന്നതിനായി ഓറഞ്ച് മുറിച്ച് അതിലെ വിത്തുകൾ മാറ്റി മിക്സിയിലിട്ട് പഞ്ചസാരയും വെള്ളവും ഇതിലേക്ക് നാരങ്ങയുടെ അര മുറി പിഴിഞ്ഞത് കൂടി ചേർത്ത് നന്നായി അടിച്ചെടുക്കാം. ഇത് അരിച്ചെടുത്ത് കുടിക്കാം. ജ്യൂസ് ആക്കിയ ശേഷം അധികം താമസിക്കാതെ കുടിക്കണം . അല്ലെങ്കിൽ കയ്പ് വരാൻ സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here