ബിരിയാണി ഇഷ്ട്മുള്ളവരുടെ ഇഷ്ട്ടപെട്ട ഒരു ബിരിയാണിയാണ് മട്ടൻ ബിരിയാണി. മട്ടൻ ബിരിയാണി കടകളിൽ നിന്നൊക്കെ കഴിക്കുന്നവരാണ് അധികവും . എന്നാൽ അതേ രുചിയിൽ വീട്ടിൽ തന്നെ മട്ടൻ ബിരിയാണി തയ്യാറാക്കിയിലോ. രുചി കൊണ്ട് ഈ മട്ടൻ ബിരിയാണിയിൽ നിങ്ങൾ അഡിക്റ്റ് ആകും എന്നതിൽ സംശയമില്ല. അതിനായി ആവശ്യം വേണ്ട ചേരുവകൾ
മട്ടണ്‍ – 1 കിലോഗ്രാം
റൈസ് -1 കിലോഗ്രാം
പച്ചമുളക് – 4
വെളുത്തുള്ളി ,ഇഞ്ചി – 3 ടേബിൾ സ്പൂണ്‍
ഏലക്ക ,പട്ട,ഗ്രാമ്പൂ ,നല്ല ജീരകം – 10 ഗ്രാം
ഉള്ളി വറുത്തത് – 50 ഗ്രാം
തൈര് – 1/4 കപ്പ്
ചെറു നാരങ്ങ – 2
നെയ്യ്
തക്കാളി -1
സവാള-3
പുതീന – 1 പിടി
മല്ലിയില -1 പിടി
മുളക് പൊടി-
മഞ്ഞൾ പൊടി
മല്ലി പൊടി
ഓയിൽ
മട്ടൻ വൃത്തിയാക്കി മാറ്റി വെയ്ക്കുക. ഉള്ളി ആവശ്യത്തിന് വറുത്ത് മാറ്റുക. ഒരു കുക്കറിൽ മട്ടണ്‍ ,2 സവാള ,1 ടീസ്പൂണ്‍ ഉപ്പ് ,1/2മുളക് പൊടി ,1/2 ടീസ്പൂണ്‍ മഞ്ഞൾ പൊടി ,1/2 ടീസ്പൂണ്‍ മല്ലി പൊടി ,1 ടീസ്പൂണ്‍ ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് തിരുമ്മി വെള്ളം ചേർക്കാതെ വേവിക്കുക.
വേവിച്ചെടുത്ത മട്ടനിൽ വറുത്തു വെച്ച ഉള്ളിയും ,ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് , പച്ച മുളക് , തൈരും ,പുതീന മല്ലിയില , തക്കാളി , ഏലക്ക ,പട്ട, നല്ല ജീരകം ,ഗ്രാമ്പൂ , നാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്തു 1/2 മണിക്കൂർ വെക്കുക. ഉള്ളി വറുത്ത നെയ്യും ഇതിൽ ചേർക്കണം .
also read: അച്ചാറുകളിൽ ഇവൻ സൂപ്പർസ്റ്റാർ! നല്ല കിടിലോൽക്കിടിലം വെളുത്തുള്ളി അച്ചാർ ഇങ്ങനെയുണ്ടാക്കാം
ശേഷം അരി ഉപ്പിട്ട് വേവിക്കുക. അരിയിടുമ്പോൾ ഓയിൽ, നാരങ്ങ നീര് ചേർക്കാം. ഒരു വലിയ പാത്രത്തിൽ മാറ്റി വെച്ച മട്ടൻ മസാല ഒഴിക്കുക. ഇതിനു മുകളിൽ വേവിച്ച അരിയും ,ഗരം മസാല എന്നിവ വിതറുക. പാത്രം അലൂമിനിയം ഫോയിൽ വെച്ച് കവർ ചെയ്തു മുകളിൽ മൂടി വെച്ച് 15 മിനുട്ട് ചെറിയ തീയിൽ ദമ്മിടാം. ശേഷം തീ അണച്ച് 15 മിനുട്ട് മൂടി തുറക്കാതെ വെക്കുക. ശേഷം ബിരിയാണി ഇളക്കി വിളമ്പാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here