ചായക്കൊപ്പം കിടിലം ഒരു വെജ് കട് ലെറ്റ്

ചായക്കൊപ്പം കഴിക്കാൻ നല്ലൊരു വെജ് കട് ലെറ്റ് തയ്യാറാക്കിയാലോ. നല്ല രുചികരമായ വെജ് കട് ലെറ്റ് കടയിൽ നിന്ന് വാങ്ങുന്നതിനു പകരം വീട്ടിൽ തന്നെ തയ്യാറാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ
മുട്ട -4
റെസ്ക് പൊടിച്ചത്- കുറച്ച്
ഉപ്പ് ആവശ്യത്തിന്
സവാള -2
ഉരുള കിഴങ്ങ് -4
പച്ചമുളക് -2
മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞപ്പൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
ഗരംമസാല -1 ടീസ്പൂൺ
ഇഞ്ചി -1 കഷ്ണം
വെളുത്തുള്ളി -6 അല്ലി
ക്യാരറ്റ് -1 വലുത്

ഉരുള കിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക. സവാള, ക്യാരറ്റ്, പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചു ചേർക്കുക. കൂടെ പൊടികളും ഉപ്പും ചേർത്ത് നന്നായി കുഴക്കുക.

also read: ജോജു ജോർജിന് ഇഷ്ടപെട്ട ബ്രെഡും ബീഫ് സ്റ്റ്യൂവും; കിടിലം ബ്രേക്ഫാസ്റ്റ് തന്നെ

ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് പരത്തുക. മുട്ടയുടെ വെള്ള ഒരു പാത്രത്തിൽ എടുക്കുക . വേറെ ഒരു പാത്രത്തിൽ റെസ്ക് പൊടിച്ചതും എടുക്കുക. പരത്തിയ കൂട്ട് മുട്ടയുടെ വെള്ളയിൽ മുക്കിറെസ്ക് പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ പൊരിച്ച് എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News