റെസ്റ്റോറന്റ് സ്റ്റൈലിൽ ഒരു മീൻ കറി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഒരു അടിപൊളി മീൻ കറി തയ്യാറാക്കിയാലോ , രുചി ഒട്ടും കുറയാതെ തന്നെ ഈ മീൻ കറി വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. ചോറിനു കഴിക്കാൻ ആയി ഹോട്ടലിലെ രുചിയിൽ തന്നെ ഈ മീൻ കറി ഉണ്ടാക്കാവുന്നതാണ്.

വീട്ടിൽ ഉള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടന്ന് തന്നെ ഈ മീൻ കറി ഉണ്ടാക്കിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത . അതിനായി ആവശ്യം വേണ്ട ചേരുവകൾ

മീൻ – അരകിലോ ( ഏതുമീനും തെരഞ്ഞെടുക്കാം)
ഉലുവ -1/2സ്പൂൺ
തക്കാളി -1
സവാള -1
ഇഞ്ചി, വെളുത്തുള്ളി
തേങ്ങ -1 കപ്പ്‌
ചെറിയുള്ളി
പച്ചമുളക് -4

തയ്യാറാക്കുന്നതിനായി ആദ്യമായി കറിക്കായി വേണ്ടുന്ന അരപ്പിനായി പാനിൽ കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് കുറച്ച് ഉലുവ, കുറച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എനിവ ഇട്ട് വഴറ്റിയെടുക്കുക. അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേയ്ക് കാൽ കപ്പ്‌ തേങ്ങ ചേർത്ത് കൊടുക്കുക, ഇനി നല്ലപോലെ ഇളക്കുക. ഇത് മൂപിച്ചെടുത്തവ ഒരു മിക്സിയുടെ ജാറിലേക് മാറ്റി നല്ല പേസ്റ്റ് രൂപത്തിൽ അരക്കുക.

ഒരു പാൻ വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് ചെറിയുള്ളി, കറിവേപ്പില ഇട്ട് നല്ലപോലെ വഴറ്റുക. ഇനി ഇതിലേക്ക് പച്ചമുളക്, മുളക്പൊടി, മഞ്ഞൾപൊടി ഇട്ട് നല്ലപോലെ ഇളക്കുക. ശേഷം ആവിശ്യത്തിനു വെള്ളം ചേർക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ വെച്ച അരപ്പ് ചേർത്ത് കുറച്ച് വെള്ളം ഒഴിക്കുക.

also read: ബ്രേക്ഫാസ്റ്റിനു ഹെൽത്തി മസാല ദോശ

കറിക്ക് ആവിശ്യമായ കുടംപുളി കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ വേവിക്കുക. ശേഷം ഇതിലേക്ക് മീൻ ഇട്ട് കൊടുക്കാം, കുറച്ച് കറിവേപ്പിലയുംകൂടി ഇട്ട് കറി തിളപ്പിക്കുക. ഈ സമയത്ത് ചെറിയ ഒരു തക്കാളി കൂടി ഇതിലേക്ക് ചേർക്കുക. കുറച്ച് വെളിച്ചെണ്ണ കൂടി ഇതിന്റെ മുകളിലേക്ക് ഒഴിക്കുക.രുചികരമായ മീൻ കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk