ഉച്ചക്ക് ചോറിനൊപ്പം ഹെൽത്തിയും ടേസ്റ്റിയുമായ ഒരു മുരിങ്ങയില കറി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ രുചികരമായ വിഭവം നാടൻ വിഭവം കൂടിയാണ്. വീടിന്റെ പരിസര പ്രദേശങ്ങളിൽ സുലഭമായി ലഭിക്കുന്നതിനാൽ മുരിങ്ങയില കിട്ടാനും ബുദ്ധിമുട്ടുണ്ടാകില്ല. ഇതിനായി ആവശ്യമായ ചേരുവകൾ
തേങ്ങ – 1 കപ്പ് തിരുകിയത്
വെളുത്തുള്ളി – 4 എണ്ണം
സവാള – 1 എണ്ണം
ചെറിയ ഉള്ളി – 3 എണ്ണം
നല്ല ജീരകം – 1/4 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
മുരിങ്ങ ഇല – 2 കപ്പ്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
വറ്റൽ മുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
അരപ്പ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഒരു കപ്പ് തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, ചെറിയ ജീരകം എന്നിവ ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് മുളക് പൊടിയും ആവശ്യത്തിനുള്ള വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം.
ഒരു മൺചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അരടീസ്പൂൺ കടുക് ചേർത്ത് പൊട്ടി വരുമ്പോൾ സവാള ചെറുതായി അരിഞ്ഞത് ചേർക്കാം.മൂന്ന് വറ്റൽ മുളക് കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് കഴുകി വെച്ച മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വഴറ്റിയെടുക്കാം
also read: നാടൻ ഉള്ളി പെരട്ട് തയാറാക്കാം
മുരിങ്ങയില പകുതി വേവ് ആവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് അരച്ച് വെച്ച അരപ്പ് ചേർത്ത് കൊടുത്ത് എല്ലാം കൂടി നല്ല പോലെ മിക്സ് ചെയ്യാം. ശേഷം ഇതിലേക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത് നന്നായി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here