ഉച്ചക്ക് ഊണിനു ഫിഷ് ഫ്രൈ കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളവരാണ് അധികവും. എന്നാൽ എന്നും എണ്ണയിൽ വറുത്ത മീൻ കഴിച്ചാൽ ആരോഗ്യത്തിന് ബാധിക്കുമോ എന്ന പേടിയും എല്ലാവർക്കും ഉണ്ട്. എണ്ണയിൽ വറുക്കാതെ നല്ല രുചിയുള്ള ഒരു ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ. ഇതാകുമ്പോൾ കൊളസ്ട്രോൾ കൂടുമെന്ന പേടിയും വേണ്ട. അതിനായി ആവശ്യം വേണ്ട ചേരുവകൾ
വലിയ മീന്‍ – 5 കഷണം
റൊട്ടിപ്പൊടി – 1 ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍
മുളക് പൊടി – 1 ടി സ്പൂണ്‍
ചെറുനാരങ്ങ – 1 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – 1 കഷണം
ഉപ്പ് – പാകത്തിന്
കറിവേപ്പില – 2 തണ്ട്
കൊച്ചുള്ളി – 2 അല്ലെങ്കിൽ 3
വെള്ളം – ആവശ്യത്തിന്
also read: ഇത് പരീക്ഷിച്ച് നോക്കിയേ പറ്റു! പൊളിയാണ് ഈ ക്യാരറ്റ് ഉപ്പുമാവ്
പാകം ചെയ്യുന്നതിനായി റൊട്ടിപ്പൊടി , മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറുനാരങ്ങ,വെളുത്തുള്ളി ഇഞ്ചി, ഉപ്പ് , കറിവേപ്പില, ,കൊച്ചുള്ളി ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ ഈ മസാല പുരട്ടി 1/2 മണിക്കൂറില്‍ അധികം വയ്ക്കണം. പാനിൽ വെള്ളം ഒഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ടു അടച്ചുവെച്ച് വേവിക്കുക. രുചികരമായ തവ ഫിഷ് ഫ്രൈ തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here