ചോറിന് ഫിഷ് ഫ്രൈ നിർബദ്ധമാണോ? ഈ രീതിയിൽ ഉണ്ടാക്കാം

fish fry

ഉച്ചക്ക് ചോറിനു കഴിക്കാനായി ഫിഷ് ഫ്രൈ നിർബദ്ധമാണ് മിക്കവർക്കും. നല്ല മൊരിഞ്ഞ ഫിഷ് ഫ്രൈ കൂട്ടി ചോറു കഴിക്കാൻ ഏവർക്കും ഇഷ്ട്ടമാണ്. എന്നും സാധാരണ രീതിയിൽ മീൻ പൊരിച്ചത് കഴിച്ച് മടുത്തവർക്ക് ഈ രീതിയിൽ ഒന്ന് പൊരിച്ച് കഴിക്കാം. പച്ചകുരുമുളക്‌ അരച്ച കൂടുത ഫിഷ് ഫ്രൈ ട്രൈ ചെയ്താലോ ഇനി. ഈ രുചി തീർച്ചയായും ഇഷ്ട്പെടും എന്നതിൽ സംശയമില്ല . അതിനായി വേണ്ട ചേരുവകൾ

മീൻ – ഏത് മീൻ വേണമെങ്കിലും എടുക്കാം
പച്ചകുരുമുളക്‌ 2 ടീ സ്പൂൺ
കല്ലുപ്പ്- 1 ടീ സ്പൂൺ
പച്ചമുളക് -2 എണ്ണം
വെളുത്തുള്ളി -8 എണ്ണം
സവാള – 1 എണ്ണം
കറിവേപ്പില -2 തണ്ട്
ചെറുനാരങ്ങാ- 1/2 മുറി
മഞ്ഞൾ പൊടി -1 ടീ സ്പൂൺ
മല്ലി പൊടി -അര ടീ സ്പൂൺ
മുളക് പൊടി – 1 ടീ സ്പൂൺ
വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
വെള്ളം – 1 ടീ സ്പൂൺ

also read: മീൻ കറി കൂടുതൽ രുചികരമാക്കാണോ? ഇതാ ചില പൊടികൈകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കഴുകി വൃത്തി യാക്കിയ മീനിലേക്കു പച്ചകുരുമുളക്‌ സവാള നീളത്തിൽ അരിഞ്ഞത്, കല്ലുപ്പ് വെളുത്തുള്ളി, പച്ചമുളക് എന്നിവ വെള്ളം ചേർത്തു അരച്ചത് , കൂടെ പകുതി ചെറുനാരങ്ങാ നീരും കൂടി മിക്സ്‌ ചെയ്യുക. അതിലേക്കു മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടിയും ചേർത്തു മിക്സ്‌ ചെയ്തു അര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വക്കുക. ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു മീൻ ഇട്ടു കൊടുത്തു വറുത്തെടുക്കം. ടേസ്റ്റി ഫിഷ് ഫ്രൈ റെഡി . ഇതുപോലൊന്ന് ഉണ്ടാക്കി നോക്കിയാൽ രുചി കാരണം ഇങ്ങനെ മാത്രമേ ഉണ്ടാകുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News