കുടം പുളി ഇട്ട് വെച്ച നല്ല മീൻ കറി ആയാലോ

fish curry

ഉച്ചക്ക് ചോറ് കഴിക്കാൻ മീൻ കറി ഈ രീതിയിൽ ഉണ്ടാക്കി നോക്കാം. വളരെ രുചികരവും എളുപ്പത്തിലും തയ്യാറാക്കാവുന്ന ഈ മീൻ കറിയുടെ രുചി ഇഷ്ട്ടമായാൽ പിന്നെ ഇങ്ങനെ അല്ലാതെ വേറെ രീതിയിൽ ഒന്നും മീൻ കറി തയ്യാറാക്കില്ല. ഹോട്ടലിലെ മീൻ കറിയുടെ രുചിയാണ് ഇങ്ങനെ തയ്യാറാക്കുന്ന മീൻ കറിക്ക്. അതിനായി ആവശ്യം വേണ്ട ചേരുവകൾ

മീൻ -1 കിലോ
വെളിച്ചെണ്ണ –2 ടീ സ്പൂൺ
ഇഞ്ചി അരിഞ്ഞത് -1 ടീ സ്പൂൺ
വെളുത്തുള്ളി -1 ടീ സ്പൂൺ
തേങ്ങാ ചിരകിയത് – 5-6 ടീ സ്പൂൺ
ചെറിയ ഉള്ളി -4

മഞ്ഞൾ പൊടി -1/2 ടീ സ്പൂൺ
മുളക് പൊടി -4 ടീ സ്പൂൺ
മല്ലിപൊടി -2 ടീ സ്പൂൺ
കുടംപുളി -6
കടുക് – 1/2 ടീ സ്പൂൺ
ഉലുവ -1/2 ടീ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് -4 എണ്ണം
തക്കാളി -1 വലുത്
ചൂടുവെള്ളം 1 ഗ്ലാസ്

ഈ മീൻ കറി തയ്യാറാക്കാനായി ആദ്യം ഗ്രേവി ഉണ്ടാക്കിയെടുക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.ശേഷം അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. ശേഷം ചിരവിയ തേങ്ങ കൂടി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്തെടുക്കണം. ഈയൊരു മിക്സ് ചൂടാറാനായി മാറ്റിവയ്ക്കാം.

ഈയൊരു സമയം മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ അതിലേക്ക് കടുകും, ഉലുവയും ഇട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് ശേഷം രണ്ടോ മൂന്നോ പച്ചമുളക് മുറിച്ച് ഇടുക. അതോടൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കണം.

also read: ഇനി ചമ്മന്തിക്കൊപ്പം കുറച്ച് പ്രോട്ടീൻ ആയാലോ? ഉണ്ടാക്കാം ചെറുപയർ ചമ്മന്തി
തക്കാളി നന്നായി വഴണ്ട് വന്നാൽ അതിലേക്ക് കുടംപുളി ഇട്ടുവച്ച വെള്ളം ഒഴിച്ചു കൊടുക്കാം. പുളിവെള്ളം തിളച്ചു തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച പൊടിയുടെ കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് അതിലേക്ക് ചേർക്കാം. ഗ്രേവി തിളച്ചു തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച മീൻ കഷണങ്ങൾ കൂടി ചേർത്ത് വേവിച്ചെടുക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk