കിടിലം രുചിയിൽ മീൻ അച്ചാർ

മീൻ അച്ചാർ പൊതുവെ എല്ലാവർക്കും ഇഷ്ട്മാണ്. ചോറിനും അപ്പത്തിനും ചപ്പാത്തിക്കും ദോശക്കും എന്നുവേണ്ട ഒട്ടുമിക്ക എല്ലാത്തിനോടും ഈ മീൻ അച്ചാർ കൂട്ടി കഴിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കിടിലം രുചിയിൽ തന്നെ വീട്ടിൽ ഉണ്ടാക്കാം. പ്രിസർവേറ്റിസ് ഒന്നും ഇല്ലാതെ നാച്ചുറൽ രുചിയിൽ ഒരു മീൻ അച്ചാർ തയ്യാറാക്കാം. ഇതിനായി ആവശ്യം വേണ്ട ചേരുവകൾ

മീൻ -1 കിലോ
മുളക് പൊടി – എരിവിന് ആവശ്യമുള്ളത്
മഞ്ഞൾ പൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
ഗരം മസാല പൊടി – 2 ടീസ്പൂണ്‍
കുരുമുളകുപൊടി – 2 ടീസ്പൂണ്‍
ഓയിൽ
ഉപ്പ്‌ – ആവശ്യത്തിന്
വിനിഗർ
കഴുകി വറുത്തു വെച്ച മീൻ കഷ്ണങ്ങളിലേക്ക് ഈ മസാലകളും ഉപ്പും ഓയിലും ചേർത്ത് കുഴച്ചു പുരട്ടി അര മണിക്കൂർ മാറ്റിവെക്കുക. ശേഷം ഒരു പാനിലേക്ക് മുളക് പൊടി , മഞ്ഞൾപൊടി ,ഗരം മസാല പൊടി ,കുരുമുളക് പൊടി ,ഉലുവപൊടി ഇതിലേക്ക് വിനിഗർ കൂടി ഒഴിച്ച് നന്നായി തിളപ്പിക്കുക. ചൂടാറിയതിനു ശേഷം കുറച്ച് വിനിഗർ ചേർത്ത് നന്നായി അരച്ചടുക്കുക. ഈ പേസ്റ്റ് മാറ്റിവെക്കുക. അര മണിക്കൂറിനു ശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഓയിൽ ഒഴിക്കുക. ഇതിലേക്ക് മീൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു കരിഞ്ഞു പോകാതെ വറുത്തെടുക്കുക.

also read: മധുരമൂറും പാൽപായസം തയ്യാറാക്കിയാലോ

ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുക് , ഉലുവ പൊട്ടിക്കുക. ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ബ്രൌണ്‍ കളർ ആകുന്നതു വരെ വഴറ്റുക. കറിവേപ്പില ഇതിലേക്കിടുക. പാകത്തിന് മൂത്ത് കഴിഞ്ഞാൽ ഉണ്ടാക്കി വെച്ച മസാല കൂട്ട് ഇതിൽ ചേർത്ത് മൂപ്പിക്കുക. കുറച്ച് വിനിഗർ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് വറുത്ത മീൻ കഷ്ണങ്ങളിട്ടു നന്നായി യോജിപ്പിക്കുക ഉപ്പു നോക്കി ഇല്ലെങ്കിൽ ഉപ്പു ചേർക്കാം.മസാല മീനിൽ പിടിക്കുന്നതുവരെ ഇളക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News