പൊരിച്ച പത്തിരിക്ക് ഫാൻസ്‌ ഉണ്ടോ ?ഇവിടെ കമോൺ

മലബാറിന്റെ സ്പെഷൽ രുചിയിൽ ഒരു പൊരിച്ച പത്തിരി തയ്യാറാക്കാം. ചായക്കടകളിലൊക്കെ കിട്ടുന്ന ഈ പൊരിച്ച പത്തിരി പലരുടെയും ഇഷ്പ്പെട്ട ഐറ്റം കൂടിയാണ്. കറിക്കൊപ്പമോ ചായക്കൊപ്പമോ കഴിക്കാവുന്ന ഈ പത്തിരി ചായ കടകളിൽ കിട്ടുന്ന അതേരുചിയിൽ തയ്യാറാക്കിയാലോ. അതിനു ആവശ്യം വേണ്ട ചേരുവകൾ

വറുത്ത പച്ചരിപ്പൊടി-1 അര കപ്പ്
തേങ്ങ- അറ കപ്പ്
ചെറിയ ജീരകം- കാൽ ടീസ്പൂൺ
ചെറിയുള്ളി- 3 അല്ലി
മൈദ- 2 സ്പൂൺ
നെയ്യ്
വെള്ളം

also read: അത്താഴത്തിന് ഇത് തന്നെ ബെസ്റ്റ്! ഉണ്ടാക്കാം കിടിലൻ ഉരുളക്കിഴങ്ങ് സ്റ്റൂ

വറുത്ത അരിപ്പൊടി കൊണ്ടാണ് നമ്മൾ ഈ പൊരിച്ച പത്തിരി ഉണ്ടാക്കുന്നത്. അതിനായി വറുത്ത പച്ചരിപ്പൊടി വെള്ളമൊഴിച്ച് ചൂടോടുകൂടി കുഴക്കുക . ശേഷം തേങ്ങയും ചെറിയ ജീരകവും ചെറിയുള്ളിയും ഒന്ന് ചതച്ചെടുക്കുക. വാട്ടിയെടുത്ത മാവ് കുഴച്ചെടുക്കണം. പൊരിച്ച പത്തിരി നല്ല മൊരിഞ്ഞിരിക്കാൻ മൈദയും നല്ലൊരു മണത്തിനായി നെയ്യും ചേർക്കുക. കുഴച്ച മാവ് കനത്തിൽ പരത്തി എടുത്തശേഷം പത്തിരിയുടെ ആകൃതിയിൽ മുറിക്കുക. തിളച്ച വെളിച്ചെണ്ണയിൽ പത്തിരി ഇട്ടു വറത്തു കോരുക. നല്ല മൊരിഞ്ഞ രുചിയുള്ള പത്തിരി തയ്യാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News