ബ്രഡിന്റെ കൂടെ ജാം കൂട്ടി കഴിച്ച് മടുത്തോ. എന്നാൽ അവകാഡോ വെച്ച് ബ്രെഡിനൊപ്പം രുചികരമായ ഒരു സാലഡ് വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ. വളരെയേറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് അവകാഡോ. അതിനായി നന്നായി പഴുത്ത അവകാഡോ, സവാള , തക്കാളി, കുരുമുളക്പൊടി , ഉപ്പ്, നാരങ്ങാ നീര് എന്നിവയാണ് വേണ്ടത്.
ALSO READ: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് നാളെ ശിക്ഷ വിധിക്കും
ഒരു പാത്രത്തിലേക്ക് നന്നായി പഴുത്ത അവകാഡോ തൊലികളഞ്ഞ് സ്പൂൺ ഉപയോഗിച്ച് പേസ്റ്റ് പരുവത്തിലാക്കുക .ഇതിലേക്ക് സവാളയും തക്കാളിയും ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. കുറച്ച് നാരങ്ങാ നീര് കൂടി ചേർത്ത് നന്നായി ഇളക്കുക. ഈ അവകാഡോ ഡിപ് ബ്രെഡിൽ തേച്ച് കഴിക്കാം. വെറുതെ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അങ്ങനെയുമാകാം.
ALSO READ: പെരുമ്പാവൂരിൽ അജ്ഞാതൻ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here