സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ അവിയല്‍ ഇനി വീട്ടിലുണ്ടാക്കാം

സദ്യയില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് അവിയല്‍. സദ്യയ്‌ക്കൊപ്പം വിളമ്പുന്ന അവിയലിന് ഒരു പ്രത്യേക രുചി തന്നെയാണ്. നല്ല കിടിലന്‍ രുചിയില്‍ ഒരുപാട് കുഴഞ്ഞുപോകാതെ അവിയല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

മുരിങ്ങക്ക- 2 എണ്ണം

കുമ്പളങ്ങ -100 ഗ്രാം

ചേന – 100 ഗ്രാം

കൊത്തമര -100 ഗ്രാം

പാവയ്ക്ക – 1/4 കഷണം

കാരറ്റ് – 2 എണ്ണം

വഴുതനങ്ങ – 1

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

ഉപ്പ് – 1 ടീസ്പൂൺ

വെള്ളം – 1/2 കപ്പ്

ചെറിയ ജീരകം – 1 ടീസ്പൂൺ

പച്ചമുളക് – 4 എണ്ണം

കറിവേപ്പില -ആവശ്യത്തിന്

വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ

തേങ്ങ ഒരു മുറി

തൈര് കുറച്ച്‌

തയ്യാറാക്കുന്ന വിധം

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്‌സിയുടെ ജാറില്‍ ഇട്ടു നന്നായി ചതച്ച് എടുക്കുക.

ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളള്‍ക്കുമൊപ്പം അര കപ്പ് വെള്ളം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് കഷണങ്ങള്‍ പാകത്തിന് വേവിച്ചെടുക്കുക.

ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച നാളികേരം അരപ്പും അരക്കപ്പ് തൈരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്ന് ചൂടാക്കി എടുക്കുക.

തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേര്‍ത്ത് യോജിപ്പിച്ചശേഷം കുറച്ചുസമയം മൂടിവയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News