കല്ല്യാണ സദ്യകള്‍ക്ക് വിളമ്പുന്ന അതേ രുചിയില്‍ അവിയല്‍ ഇനി വീട്ടിലുണ്ടാക്കാം

കല്ല്യാണ സദ്യകള്‍ക്ക് വിളമ്പുന്ന അതേ രുചിയില്‍ അവിയല്‍ ഇനി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ ഒട്ടും കു‍ഴഞ്ഞുപോകാതെ ടേസ്റ്റി അവിയല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

മുരിങ്ങക്ക- 2 എണ്ണം

കുമ്പളങ്ങ -100 ഗ്രാം

ചേന – 100 ഗ്രാം

കൊത്തമര -100 ഗ്രാം

പാവയ്ക്ക – 1/4 കഷണം

കാരറ്റ് – 2 എണ്ണം

വഴുതനങ്ങ – 1

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

ഉപ്പ് – 1 ടീസ്പൂണ്‍

വെള്ളം – 1/2 കപ്പ്

ചെറിയ ജീരകം – 1 ടീസ്പൂണ്‍

പച്ചമുളക് – 4 എണ്ണം

കറിവേപ്പില -ആവശ്യത്തിന്

വെളിച്ചെണ്ണ -3 ടേബിള്‍സ്പൂണ്‍

തൈര്

നാളികേരം

തയാറാക്കുന്ന വിധം

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്‌സിയുടെ ജാറില്‍ ഇട്ടു അധികം അരഞ്ഞു പോകാതെ അരച്ചെടുക്കുക

ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും ഒരുമിച്ച് ചേര്‍ക്കുക.

അര കപ്പ് വെള്ളം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് കഷണങ്ങള്‍ പാകത്തിന് വേവിച്ചെടുക്കുക.

ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച നാളികേരം അരപ്പു ചേര്‍ത്ത് ചേര്‍ത്ത് യോജിപ്പിക്കുക.

അരക്കപ്പ് തൈരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കറി ഒന്ന് ചൂടായാല്‍ മതി.

തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേര്‍ത്ത് യോജിപ്പിച്ചശേഷം കുറച്ചുസമയം മൂടിവയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News