രുചികരമായ ബീഫ് ചോറ് തയ്യാറാക്കാം

ഉച്ചക്ക് കഴിക്കാൻ ബീഫ് കൊണ്ടുള്ള ഇറച്ചി ചോറ് ആയാലോ. വളരെ എളുപ്പത്തിൽ ഈ മലബാർ രുചി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. അതിനായി ബീഫ്, റൈസ് സവാള ,വെളിച്ചെണ്ണ, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്, തക്കാളി, , മുളകുപൊടി ,കുരുമുളക് പൊടി ,മല്ലിപ്പൊടി ,ഗരംമസാല , മഞ്ഞൾ പൊടി ,ഉപ്പ്, നാരങ്ങാ നീര്, മല്ലിയില ,പുതിനയില.

ALSO READ: അവസാന 24 മണിക്കൂറിൽ 18 ആയിരം ടിക്കറ്റുകൾ വിറ്റു, ബുക് മൈ ഷോയിൽ 50 നായിരത്തിലധികം ഇന്ട്രെസ്റ്റ്; ടർബോ ജോസ് ചുമ്മാ തീ

ഒരു പാനിൽ മൂന്ന് ടീസ്​പൂൺ വെളിച്ചെണ്ണ ഒഴിച്ച് രണ്ട് സവാള നല്ലതുപോലെ വഴറ്റുക. ശേഷം ഇഞ്ചി , വെളുത്തുള്ളി, നാല് പച്ചമുളക് എന്നിവ ചതച്ച് ഇതിലേക്ക് ഇട്ട് വഴറ്റുക. ശേഷം ഒരു തക്കാളി കൂടി ചേർത്ത് . നല്ലതുപോലെ വഴറ്റുക. ശേഷം പകുതി മസാല മാറ്റിവെക്കുക. പാനിലുള്ള മസാലയിലേക്ക്​ ഒരു കിലോ ബീഫ് ഇട്ടുകൊടുക്കുക.ശേഷം ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി മല്ലിപ്പൊടി ,കുരുമുളകുപൊടിഗരം മസാല എന്നിവയും ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നന്നായി ഇളക്കുക. ബീഫ് വേവിച്ചെടുക്കാനുള്ള വെള്ളവും ഒഴിച്ചു കൊടുത്ത് വേവിക്കുക.

ശേഷം ഒരു പാനിൽ നെയ്യ്/ എണ്ണ ഒഴിച്ച് മാറ്റിവെച്ച മസാല ചേർക്കുക. കുറച്ചു മല്ലിയില ,പുതിനയില ചേർത്തു കൊടുക്കുക. കുറച്ച് ടീസ്​പൂൺ ഗരം മസാല ഒരു സ്പൂൺ ലെമൺ ജ്യൂസ് ചേർത്തു കൊടുത്തു നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച ബീഫ് ഇട്ടുകൊടുക്കാം. ശേഷം റൈസ് വേവാനുള്ള വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം തിളച്ചു വരുമ്പോൾ റൈസ് ഇടുക . ഇതിലേക്ക് പാകത്തിന് ഉപ്പും ഇട്ടുകൊടുത്ത് വേവിക്കുക. രുചികരമായ ബീഫ് ഇറച്ചി ചോറ് തയ്യാർ. സാലഡിനൊപ്പം വിളമ്പാം.

ALSO READ: ഷൊർണൂരിൽ വീട്ടിൽ വൻ കവർച്ച; 16.5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷ്ടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News