അച്ചാറുകൾ ഇഷ്ട്മുള്ളവർക്കായി നല്ല രുചിയികരമായ ഒരു അച്ചാർ തയാറാക്കാം. പഴുത്ത നാരങ്ങാ ഉണ്ടെങ്കിൽ അടിപൊളി രുചിയിൽ ഒരു കറുത്ത നാരങ്ങ അച്ചാർ ഉണ്ടാക്കാവുന്നതാണ്. കഞ്ഞിക്കും ചോറിനുമൊക്കെ കൂടെ കഴിക്കാൻ ഈ അച്ചാർ അടിപൊളിയാണ്. ഇത് തയ്യാറാക്കാനായി ആവശ്യം വേണ്ടം ചേരുവകൾ
പഴുത്ത നാരങ്ങ -10 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കുരുമുളകു പൊടി – 2 ടീ സ്പൂൺ
ശർക്കര പൊടി- 1 ടീ സ്പൂൺ
നാരങ്ങ വൃത്തിയായി കഴുകി നടുഭാഗത്തെ കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത നാരങ്ങാ കഷ്ണങ്ങൾ ഒരു മൺചട്ടിയിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നന്നായി തിളക്കുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ഉപ്പിടാം. വെള്ളം തിളച്ച് സെറ്റായി വരുമ്പോൾ അതിലേക്ക് കുരുമുളകുപൊടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.
ALSO READ: ഉറക്കം ശരിയാകുന്നില്ലേ? എങ്കിൽ ഇതൊരു ഗ്ലാസ് കുടിച്ചാൽ പ്രോബ്ലം സോൾവ്ഡ്!
ഇത് ചൂടാറിയ ശേഷം അടച്ചു വയ്ക്കണം. പിറ്റേദിവസം ഇതേ രീതിയിൽ അച്ചാർ വീണ്ടും ഒന്നുകൂടി തിളപ്പിച്ച് കുറച്ചുകൂടി കുരുമുളകുപൊടിയും ശർക്കര പൊടിയും ചേർക്കുക. ആവശ്യത്തിന് ഉപ്പും ഈ സമയത്ത് ചേർക്കാം. അച്ചാർ നല്ല രീതിയിൽ തിളച്ചു കഴിഞ്ഞാൽ തണുത്ത ശേഷം അടച്ചുവെച്ച് സൂക്ഷിക്കുക. ഈയൊരു രീതിയിൽ മൂന്നു മുതൽ 4 ദിവസം വരെ അച്ചാർ ഒന്ന് ചൂടാക്കി വെക്കണം. നാല് ദിവസം കഴിയുമ്പോൾ അച്ചാറിലെ വെള്ളമെല്ലാം ഇറങ്ങി അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ ലഭിക്കും. ഇതോടെ രുചികരമായ കറുത്ത നാരങ്ങാ അച്ചാർ തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here