ബ്രഡുണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഒരു ടേസ്റ്റി പലഹാരം

bread pudding

മധുരം ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെയും. ആഹാരത്തിനുശേഷമോ, അല്ലെങ്കിൽ ഒരു ഡെസേർട്ടായോ ഒക്കെ മധുരമുള്ളതെന്തെങ്കിലുമാവും കൂടുതലുമാളുകൾ തെരഞ്ഞെടുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമാകുന്ന, ബ്രഡ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ടേസ്റ്റി പുഡ്ഡിംഗ് തയ്യാറാക്കിയാലോ…

ചേരുവകൾ

ബ്രഡ് – 2 പീസ്
ഞാലിപ്പൂവൻ പഴം – 2 ചെറുത്
പാൽ – 1/2 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
ഏലക്ക
നെയ്- 1 ടേബിൾ സ്പൂൺ

Also Read; മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തയ്യാറാക്കുന്ന വിധം

അരക്കപ്പ് പാലിൽ മധുരത്തിനാവശ്യമായ പഞ്ചസാര ചേർത്ത് മാറ്റി വെക്കുക. ഒന്നോ രണ്ടോ ഏലക്ക പൊടിച്ച് ഈ മിശ്രിതത്തിൽ ചേർക്കുക. ഒരു ബ്രഡ് എടുത്ത് അതിലേക്ക് പഴം ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക. സാൻഡ്‌വിച്ചിനുള്ള ഫില്ലിംഗ് നിറക്കുന്നതുപോലെ വേണം പഴം ബ്രഡിനുള്ളിൽ നിരത്താൻ. അതിനുശേഷം രണ്ടാമത്തെ ബ്രഡ് എടുത്ത് ഈ പഴം നിറച്ച ബ്രഡിന് മുകളിൽ വെക്കുക.

Also Read; മിന്നൽ വേ​ഗത്തിൽ ഭക്ഷണമെത്തിക്കാൻ സ്വിഗ്ഗിയുടെ ‘ബോൾട്ട്’

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ് പുരട്ടിക്കൊടുക്കുക. ഈ പാനിലേക്ക് ബ്രഡ് വെച്ചശേഷം രണ്ടു വശവും മറിച്ചും തിരിച്ചും ചൂടാക്കുക. ഇതിനുശേഷം എടുത്തുവെച്ചിരിക്കുന്ന പാൽ മിശ്രിത അൽപാൽപമായി ബ്രെഡിന് മുകളിലേക്ക് ഒഴിക്കുക. ബ്രഡ് തിരിച്ചും മറിച്ചും ഇട്ടും ഇതേ പ്രക്രിയ തുടരുക. ഈ പാൽ ബ്രഡ് വലിച്ചെടുത്ത് ഒരു പുഡ്ഡിംഗ് പരുവത്തിലാകുന്നതുവരെ ചൂടാക്കിയാൽ മതിയാകും. ശേഷം ബ്രഡ് ഉടയാതെ ഒരു പ്ളേറ്റിലേക്ക് മാറ്റി ഒരു സ്കൂപ് വാനില ഐസ് ക്രീം കൂടി ചേർത്ത് സെർവ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News