ഹെല്‍ത്തിയാണ് ടേസ്റ്റിയും; ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ബ്രഡ് സാന്‍ഡ്വിച്ച്‌

ഹെല്‍ത്തിയാണ് ടേസ്റ്റിയും, ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ബ്രഡ് സാന്‍ഡ്വിച്ച്. നല്ല കിടിലന്‍ രുചിയില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ബ്രഡ് സാന്‍ഡ്വിച്ച് സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ബ്രഡ് – 8 എണ്ണം

സവാള – 1 വലുത്

തക്കാളി – 1 ഇടത്തരം

കാരറ്റ് – 1 ഇടത്തരം

മോസറെല്ല ചീസ് – 3/4 കപ്പ്

ഉപ്പ് – കുറച്ച്

കുരുമുളകു പൊടി – 1/4 ടീസ്പൂണ്‍

മുട്ട പുഴുങ്ങിയത് – 2 എണ്ണം

ബട്ടര്‍ – 2 ടീസ്പൂണ്‍

Also Read : വെയിറ്റിം​ഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? യാത്രക്കാർക്ക് റെയിൽവേയുടെ പുതിയ ഇരുട്ടടി

തയ്യാറാക്കുന്ന വിധം

സവാളയും തക്കാളിയും പൊടിയായി അരിഞ്ഞെടുക്കുക. കാരറ്റ് ചീകിയും എടുക്കുക.

ഇവ മൂന്നും ചീസും ഒരു ബൗളിലേക്കിട്ട് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക.

മുട്ട പുഴുങ്ങിയത് ഓരോന്നും രണ്ടായി മുറിച്ച് വയ്ക്കുക.

ഒരു ബ്രെഡ് സ്ലൈസെടുത്ത് നടുഭാഗത്തായി മുട്ടപുഴുങ്ങിയതിന്റെ ഒരു കഷ്ണവും അതിനു ചുറ്റിനും ചീസ്- വെജിറ്റബിള്‍ മിശ്രിതവും വച്ച് കൊടുക്കുക.

ഇനി മുകളില്‍ മറ്റൊരു ബ്രെഡ് സ്ലൈസ് വച്ച് ബട്ടര്‍ പുരട്ടുക.

ശേഷം ബട്ടര്‍ പുരട്ടിയ ഭാഗം അടിയിലേക്കായി കുറഞ്ഞ തീയില്‍ ഒരു പാനില്‍ ഒരു മിനിറ്റ് മൊരിയിച്ചെടുക്കുക.

ഇനി മറിച്ചിട്ട് മറ്റേ വശവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ തീ അണയ്ക്കാം.

ടേസ്റ്റിയായിട്ടുള്ള എഗ്ഗ്-ചീസ് സാന്‍ഡ്വിച്ച് രണ്ടായി മുറിച്ച് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News