പൂപോലെ മൃദുവായ ബണ്‍ പൊറോട്ട പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം

പൂപോലെ മൃദുവായ ബണ്‍ പൊറോട്ട പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റായുള്ള ബണ്‍ പൊറോട്ട വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി; രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി

ചേരുവകള്‍

മൈദ – 4 കപ്പ്

മുട്ട – 1

പാല്‍ – 2 ടേബിള്‍സ്പൂണ്‍

പഞ്ചസാര – 1 ടീസ്പൂണ്‍

വെള്ളം – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ മുട്ട, വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക.

ഇതിലേക്കു മാവ് ചേര്‍ത്ത് യോജിപ്പിച്ചു കുഴച്ചു നല്ല സോഫ്റ്റാക്കി എടുക്കുക.

അല്‍പം എണ്ണ തടവി അഞ്ചു മണിക്കൂര്‍ അടച്ചു വയ്ക്കുക.

Also Read : ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി

പാന്‍ ചൂടാകാന്‍ വച്ചിട്ട് മാവില്‍ നിന്ന് വലിയ ഒരു ഉരുള എടുത്ത് എണ്ണ തടവി പരത്തിയെടുക്കുക.

രണ്ടു അറ്റത്തു നിന്നും മടക്കി നടുക്കലേക്കു വെച്ച് ഉരുട്ടി എടുത്തു ഉള്ളിലേക്കു ഒരു ഭാഗം ടക്ക് ഇന്‍ ചെയ്തു ഉരുളുകള്‍ ആക്കി വെച്ച ശേഷം ഇവ ഓരോന്നും കൈ വെള്ള കൊണ്ട് ഒന്ന് അമര്‍ത്തി പരത്തുക.

ഒരുപാട് പരത്തരുത. കട്ടിക്ക് തന്നെ ഇരിക്കണം.

ചൂടായ പാനില്‍ ഇവ എണ്ണ തൂവി തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News