വൈകുന്നേരം ചായക്കൊപ്പം കഴിക്കാം ടേസ്റ്റി കാബേജ് പക്കോഡ

കാബേജ് ഇരിപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം ടേസ്റ്റി കാബേജ് പക്കോഡ

ആവശ്യമുള്ള സാധനങ്ങള്‍

കാബേജ് കൊത്തിയരിഞ്ഞത് – രണ്ട് കപ്പ്

അരിഞ്ഞ സവാള- ഒന്ന്

കടലപ്പൊടി- മുക്കാല്‍ കപ്പ്

മുളകുപൊടി- ഒരു ടീസ്പൂണ്‍

അരിപ്പൊടി- കാല്‍ കപ്പ്

മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍

വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍

കായം- ഒരു നുള്ള്

കറിവേപ്പില- രണ്ട് തണ്ട്

ഉപ്പ്, എണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

സവാളയും കാബേജും പിഴിഞ്ഞ് വെള്ളം കളയുക. എല്ലാ ചേരുവകളും വെള്ളം ചേര്‍ത്ത് മാവുണ്ടാക്കുക. ചൂടായ എണ്ണയില്‍ ഇത് കുറച്ച് കുറച്ചായി കോരിയിട്ട് ചുവക്കെ വറുക്കുക. ടിഷ്യൂ പേപ്പറില്‍ നിരത്തി എണ്ണ കളഞ്ഞ ശേഷം ചട്ണി കൂട്ടി കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News