ഉഴുന്നുവടയേക്കാള്‍ കിടിലന്‍ രുചി; ചായയ്ക്ക് ഒരു വെറൈറ്റി വടയായാലോ ?

ഉഴുന്നുവടയേക്കാള്‍ നല്ല കിടിലന്‍ രുചിയില്‍ നല്ല മുളക് വട തയ്യാറാക്കിയാലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ രുചിയൂറും മുളക് വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

നല്ല പുളിയുള്ള ദോശമാവ് – 1/4 കപ്പ്

മൈദ – 2 1/4 കപ്പ്

കടലമാവ് – 1 1/4 സ്പൂണ്‍

സോഡാപ്പൊടി –  2 നുള്ള്

സവാള – 3 ചെറുത്

ഇഞ്ചി അരിഞ്ഞത് – 2 സ്പൂണ്‍

പച്ചമുളക് – 5-6 എണ്ണം

കറിവേപ്പില – 3 തണ്ട്

എണ്ണ – ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ദോശമാവ്, മൈദ, കടലമാവ്, സോഡാപ്പൊടി, ഉപ്പ്, അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നന്നായി കുഴയ്ക്കുക

കുറച്ച് വെള്ളം ചേര്‍ത്ത് ചപ്പാത്തി മാവിനേക്കാളും അയവില്‍ കുഴച്ച് 5 മണിക്കൂര്‍ വയ്ക്കുക

കൈ വെള്ളത്തില്‍ മുക്കി ചെറുനാരങ്ങയേക്കാള്‍ വലുപ്പത്തില്‍ ഓരോ ഉരുള മാവെടുത്ത് ചൂടായ എണ്ണയില്‍ വറുത്ത് കോരാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News