ഉച്ചയ്ക്ക് ഊണിനൊപ്പം കൊതിയൂറും ചൂര കറി ആയാലോ? ഇതാ ഈസി റെസിപ്പി

വേണ്ട വിഭവങ്ങൾ

ചൂര – 1കിലോ

സവാള _ 2 കൊത്തിയരിഞ്ഞത്

തക്കാളി – 2 പൊടിയായി അരിഞ്ഞത്‌

മീന്‍ പുളി(കുടംപുളി) –5-6 അല്ലി അടര്‍ത്തിയെടുത്ത്(ചൂട്‌ വെള്ളത്തില്‍ കുറച്ച്‌ നേരം ഇട്ട് ,കഴുകി എടുക്കുക)

മല്ലിപൊടി –5 ടി സ്പൂണ്‍

മുളക്പൊടി – 2 അര ടി സ്പൂണ്‍ (എരിവിന് ആവശ്യമായ അളവില്‍ )

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

ഉലുവ – ഒരു ടി സ്പൂണ്‍ (പൊടിക്കാത്തത്)

കുരുമുളക്പൊടി – അര ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

എണ്ണ – 2 ടേബിള്‍സ്പൂണ്‍

കറി വേപ്പില – രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

ചൂര മീന്‍ കഴുകി ,കഷണങ്ങള്‍ ആക്കുക

പൊടികള്‍ എല്ലാം പച്ച മണം മാറുന്നതു വരെ വറുത്തു മാറ്റി വെയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി ,ഉലുവ വറക്കുക. ഇതിലേക്ക് സവാള വഴറ്റുക. വഴന്നു തുടങ്ങുമ്പോള്‍ തക്കാളി ഇട്ട് ഇളക്കുക.

നന്നായി വഴറ്റിയ ഈ കൂട്ടിലേക്ക് വറുത്തു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഇളക്കുക.

ഇനി ഒരു മണ്‍ചട്ടിയില്‍(ചുവടു കട്ടിയുള്ള)എണ്ണ ഒഴിച്ച് ,കറി വേപ്പില ഇട്ട് മൂപ്പിക്കുക, അതിനു ശേഷം മുകളിലുണ്ടാക്കി വച്ചിരിക്കുന്ന കൂട്ട്, ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ,കുടംപുളിയും ചേര്‍ത്ത് തിളപ്പിക്കുക. രുചിച്ചു നോക്കി എല്ലാംപാകമായി എന്ന് തോന്നുന്നെങ്കില്‍ മീന്‍ കഷണങ്ങള്‍ ഇതിലേക്ക് ഇടുക. അടച്ചു തിളപ്പിക്കുക .ഇടക്ക് ഇളക്കി കൊടുക്കണം .വെള്ളം മുക്കാലും വറ്റി കഴിയുമ്പോള്‍ തീ അണക്കുക .കറി തയ്യാര്‍ .ചോറ് ,കപ്പ ഇവയുടെ കൂടെ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration