തൈര് ഇഷ്ടമില്ലാത്തവരായിട്ട് ആരുമുണ്ടാകില്ല; എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ തൈര് കറി

curd

എളുപ്പത്തിൽ ഉണ്ടാക്കുന്ന ഒരു കറി പരീക്ഷിച്ചാലോ. അതും കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരമായ തൈര് കറി. തൈര് ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. അതുകൊണ്ടു തന്നെ ഈ കറി എല്ലാവർക്കും ഇഷ്ടമാകും.

ഇതിനായി
തൈര് ഒരു കപ്പ്
ഇഞ്ചി ഒരുകഷ്ണം ചെറുതായി അരിഞ്ഞത്
തേങ്ങ കുറച്ച്
പച്ചമുളക് ആവശ്യത്തിന്
ഉപ്പ്

ഉണക്കമുളക്
കറിവേപ്പില, കടുക് എന്നിവ എടുക്കണം

ALSO READ: ഉച്ചക്ക് ഊണിന് ഒഴിച്ചുകറിയായി എന്ത് വെക്കും? എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ മോരുകറി

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് മീഡിയം വലിപ്പത്തിൽ അരിഞ്ഞുവെച്ച ഇഞ്ചി കഷണങ്ങൾ ഇട്ടുകൊടുക്കുക. അതിലേക്ക് തേങ്ങയും, പച്ചമുളകും, ഒരു ടീസ്പൂൺ തൈരും കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ഒരു കൂട്ട് നന്നായി അരയുമ്പോൾ രണ്ട് ടീസ്പൂൺ തൈര് കൂടി അതിലേക്ക് ഒഴിച്ച് മിക്സിയുടെ ജാറിലിട്ട് കുറച്ചുകൂടി അരച്ചെടുക്കാം.

ഈ കൂട്ട് തൈരിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കറിയുടെ അളവിനനുസരിച്ച് ആവശ്യാനുസരണം വെള്ളമൊഴിക്കാം . ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. കടുക് പൊട്ടിക്കാനായി പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും, ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചിയും, ഉണക്കമുളകും, കറിവേപ്പിലയും കൂടി ഇടുക. ഈ താളിപ്പ് കറിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക ചോറിന്റെ കൂടെ സ്വാദിഷ്ടമായ കറി തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News