അരിദോശയും ഗോതമ്പ്‌ദോശയും കഴിച്ച് മടുത്തിരിക്കുവാണോ ? ഇന്ന് ഒരു വെറൈറ്റി ദോശ ആയാലോ…

Dosa

എന്നും അരിദോശയും ഗോതമ്പ് ദോശയുമെല്ലാം കഴിച്ച് മടുത്തവരാകും നമ്മള്‍. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി കപ്പ ദോശ ആയാലോ ? നല്ല നാടന്‍ കപ്പ കൊണ്ട് ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

  • പച്ചക്കപ്പ – 1 കിലോ
  • പച്ചരി – 500 ഗ്രാം
  • പച്ചമുളക്, ഉപ്പ്, മഞ്ഞൾ പൊടി ( പാകത്തിന്)

തയാറാക്കുന്ന വിധം

പച്ചക്കപ്പ അരിഞ്ഞ് നാരുകൾ നീക്കം ചെയ്ത് കുതിർത്ത പച്ചരിയോടൊപ്പം മിക്സിയിൽ അരച്ചെടുക്കുക.

ഇതിൽ ആവശ്യത്തിന് പച്ചമുളക് അരിഞ്ഞിട്ട് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് പുളിപ്പിക്കാതെ തന്നെ ദോശക്കല്ലിൽ എണ്ണ തേച്ചു ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here