വൈകുന്നേരം കഴിക്കാനായി ഒരു അടിപൊളി സ്നാക്ക്സ് തയ്യാറാക്കിയാലോ. അതും മുട്ട കൊണ്ട് വളരെ രുചികരമായി തന്നെ ഇതുണ്ടാക്കാം. കുറച്ചു ചേരുവകൾ കൊണ്ട് കിടിലം ടേസ്റ്റിൽ ഒരു എഗ്ഗ് 65 ഉണ്ടാക്കി കഴിക്കാം.
അതിനായി വേണ്ട ചേരുവകൾ
മുട്ട -5
ഇഞ്ചി- 1 ടീ സ്പൂൺ
സവാള- 3
പച്ചമുളക് -4
വെളുത്തുള്ളി- 3 , 4 എണ്ണം ചതച്ചത്
ഗരം മസാല- 1 ടീ സ്പൂൺ
കാശ്മീരി ചില്ലി – 2 ടീ സ്പൂൺ
കടലമാവ് -200 ഗ്രാം
ഉപ്പ്
ടൊമാറ്റോ സോസ്-2 സ്പൂൺ
മുട്ട പുഴുങ്ങി വെള്ള മാത്രം മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ഇഞ്ചി, സവാള , വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കാം. അതിലേക്ക് ഗരം മസാല, കുറച്ചു കാശ്മീരി ചില്ലി, ആവശ്യത്തിന് ഉപ്പും ചേർത്ത് അരിഞ്ഞു വെച്ചിട്ടുള്ള മുട്ടയും ചേർത്ത ഇളക്കുക. ഒപ്പം കടലമാവും ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരു പച്ച മുട്ട പൊട്ടിച്ച് അതിന്റെ കൂടെ ഒഴിച്ച് നന്നായി ഇളക്കുക.
also read: വെറുതേ എടുത്ത് കളയാൻ നിൽക്കേണ്ട; ഫ്രിഡ്ജിൽ വച്ച ചോറിന് ഗുണം കൂടും
ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് പച്ച മുട്ട മിക്സ് ഓരോ ഉരുളകളാക്കി ഉരുട്ടി ചൂടായ എണ്ണയിൽ ഇട്ട് നന്നായി വറുത്തു കോരി മാറ്റി വെക്കുക. മറ്റൊരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് രണ്ട് സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക, കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഒപ്പം പച്ചമുളകും ചേർത്തു ഇത് നന്നായി വഴന്നു കഴിഞ്ഞാൽ തയ്യാറാക്കി വെച്ചിട്ടുള്ള വറുത്ത മുട്ടയും ഇതിനൊപ്പം ചേർത്തു കൊടുക്കാം. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് കാശ്മീരി ചില്ലി, ടൊമാറ്റോ സോസും ചേർത്ത് വീണ്ടും നന്നായി ഇളക്കുക. വളരെ രുചികരവും ഹെൽത്തിയുമായ എഗ്ഗ് 65 തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here