വിശപ്പും ദാഹവും മാറ്റം; കിടിലം ഒരു ഹെൽത്തി ഡ്രിങ്ക്

നല്ല ചൂട് സമയത്ത് കുടിക്കാനായി കിടിലം ഒരു ഡ്രിങ്ക് തയ്യാറാക്കാം. വിശപ്പും ദാഹവും മാറാൻ നല്ലൊരു ഡ്രിങ്ക് ആണിത്. കൂടാതെ ഇതൊരു ഹെൽത്ത് ഡ്രിങ്ക് കൂടിയാണിത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രമാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായി വരുന്നുള്ളൂ. മാത്രമല്ല നട്സ് എല്ലാം ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം ഹെൽത്തിയുമാണ്.

ഇതിനു ആവശ്യം വേണ്ട ചേരുവകൾ

ചെറുപഴം – 2 , 3
പാൽ – ആവശ്യത്തിന്
പഞ്ചസാര- മധുരത്തിന്
ഹോർലിക്സ് – ചെറിയ പാക്കറ്റ്
നട്സ് – ഇഷ്ടമുള്ളത് (ഒരു പിടി)

ചെറുപഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി വട്ടത്തിൽ മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തണുപ്പിച്ചു വെച്ച പാലും, പഞ്ചസാരയും, ഹോർലിക്സിന്റെ പകുതിയും പൊട്ടിച്ചിടുക. അതോടൊപ്പം ഇഷ്ടമുള്ള നട്സുകളെല്ലാം വെള്ളത്തിൽ കുതിർത്തി അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്.എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ അരച്ചെടുക്കണം.

also read: നാടൻ രുചിയിൽ മുട്ട റോസ്റ്റ്‌ തയ്യാറാക്കാം

ശേഷം കുറച്ചു കൂടി പാൽ ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കി വെച്ച ഡ്രിങ്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം അല്പം പഴം ചെറുതായി അരിഞ്ഞെടുത്തതും വെള്ളത്തിൽ കുതിർത്തി വെച്ച കസ്കസും ചേർത്ത് മിക്സ് ചെയ്യുക. നല്ല രുചികരമായ ഹെൽത്തി ആയ ഡ്രിങ്ക് റെഡിഏത് ചെറുപഴം വേണമെങ്കിലും ഈ ഡ്രിങ്ക് തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News