കടയിൽ നിന്ന് വാങ്ങേണ്ട ! അതേ രുചിയിൽ കൊത്തുപൊറോട്ട വീട്ടിൽ തന്നെ തയ്യാറാക്കാം

കൊത്തുപൊറോട്ട ഇഷ്ട്മുള്ളവരാണോ നിങ്ങൾ? കടയിൽ നിന്നൊക്കെയല്ലേ എല്ലാവരും കൊത്തുപൊറോട്ട കഴിക്കുന്നത്. എന്നാൽ വീട്ടിൽ ഈ വിഭവം ഒന്നുണ്ടാക്കിയാലോ, അതും കടയിൽ നൊന്നൊക്കെ വാങ്ങുന്ന അതെ രുചിയിൽ . ഒരു കിടിലം ചിക്കൻ കൊത്തുപൊറോട്ട ഉണ്ടാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ ഇതൊക്കെയാണ്

പൊറോട്ട- 5
സവാള- 2
മുട്ട- 3
പച്ചമുളക്- 5
തക്കാളി- 2
ഉപ്പ്- പാകത്തിന്
എണ്ണ- പാകത്തിന്
കറിവേപ്പില- മൂന്ന് തണ്ട്
കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
മല്ലിയില –ആവശ്യത്തിന്
ചിക്കന്‍- ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചുടച്ചത്- കാല്‍ കിലോ

also read: വട്ടയപ്പം ഇഷ്ടമാണോ ? എളുപ്പത്തിൽ തയ്യാറാക്കാം

തയാറാക്കുന്നതിനായി
ആദ്യം പൊറോട്ട ചെറുതായി മുറിച്ചെടുക്കണം. പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് മുറിച്ച് വച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക. അതേ ചട്ടിയില്‍ തന്നെ കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള, തക്കാളി ,പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത്  വഴറ്റിയെടുക്കാം.ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. മുട്ടയും തയാറാക്കി വച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കണം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ആയി വരുമ്പോള്‍ ഇതിലേക്ക് മൊരിയിച്ച് വച്ചിട്ടുള്ള പൊറോട്ട കൂടി ചേർക്കാം. ടേസ്റ്റിനായി അല്‍പം മല്ലിയില കൂടി ചേര്‍ത്താൽ രുചിയുള്ള കിടിലം കൊത്തുപൊറോട്ട റെഡിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News