കൊതിയൂറുന്ന ടേസ്റ്റി ഹണി ചിക്കന്‍

രുചികളിൽ വ്യത്യസ്ത തേടുന്നവരാണ് ഭക്ഷണ പ്രിയർ. ചിക്കൻ ഇഷ്ട്പെടുന്നവർ വെറൈറ്റി രുചികളുള്ള ചിക്കൻ വിഭവങ്ങൾ ആണ് ഇഷ്ടപ്പെടുന്നത്. കൊതിയൂറുന്ന ടേസ്റ്റി ഹണി ചിക്കന്‍ തയ്യാറാക്കിയാലോ. ചപ്പാത്തിക്കൊപ്പമോ വെറുതെയോ കഴിക്കാം. നല്ല രുചിയിൽ വീട്ടില്‍ വച്ചുതന്നെ എളുപ്പത്തിൽ തന്നെ ഈ ഐറ്റം ഉണ്ടാക്കാം. കടകളിൽ നിന്നൊക്കെ വാങ്ങുന്ന അതേ രുചിയിൽ തന്നെ ഈ ഹണി ചിക്കൻ തയ്യാറാക്കാം

ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍(എല്ലില്ലാത്തത്) – 250 ഗ്രാം
ബട്ടര്‍ -ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് -ഒന്നര ടീസ്പൂണ്‍
തേന്‍ -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
എണ്ണ -ആവശ്യത്തിന്

also read: ഹെൽത്തി ആൻഡ് സിംപിൾ; മുരിങ്ങയില മുട്ട തോരൻ റെസിപ്പി ഇതാ

തയ്യാറാക്കുന്നതിനായി

ചിക്കൻ വൃത്തിയാക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് ചിക്കന്‍ കഷ്ണങ്ങള്‍ നാല്-അഞ്ച് മിനിറ്റ് വറുത്തെടുക്കാം. ശേഷം ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. മറ്റൊരു പാനെടുത്ത് അടുപ്പത്ത് വെച്ച് അതിലേക്ക് ബട്ടറും തേനും ചേര്‍ക്കാം. ബട്ടര്‍ നന്നായി ഉരുകി കഴിയുമ്പോള്‍ തീ ഓഫാക്കാം. ഇതേ പാനിലേക്ക് നാരങ്ങാ നീരും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കാം. നേരത്തെ വറുത്തെടുത്ത ചിക്കന്‍ കഷ്ണങ്ങള്‍ കൂടി ചേര്‍ത്ത് ചെറുതീയില്‍ 10 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ഹണി ചിക്കന്‍ തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News