നല്ല സോഫ്റ്റ് ഇടിയപ്പം വേണോ? ചൂട് വെള്ളത്തില്‍ മാവ് കുഴയ്ക്കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനോക്കൂ

നല്ല സോഫ്റ്റ് ഇടിയപ്പം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല ചൂട് വെളത്തില്‍ മാവ് കുഴച്ചാലും ചിലപ്പോഴൊക്കെ മാവ് കട്ടിയായിപ്പോകാറുണ്ട്. എന്നാല്‍ ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടു സ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാവിന് മാര്‍ദ്ദവമേറും.

നല്ല കിടിലന്‍ രുചിയില്‍ ഇടിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

അരിപ്പൊടി – 2 കപ്പ്‌

വെള്ളം – 2 1/2 കപ്പ്‌

ഉപ്പ് – പാകത്തിന്

നല്ലെണ്ണ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അരിപ്പൊടി ചേർത്ത് കൊടുത്തതിന് ശേഷം വെള്ളം, ഉപ്പ്, നല്ലെണ്ണ എന്നിവ ചേർത്ത് കട്ടകളൊന്നും ഇല്ലാതെ ഒന്ന് ഇളക്കി എടുക്കാം.

ശേഷം ഇത് നന്നായി കുറുക്കി മാവ് തയാറാക്കാം.ഇതിന്റെ ചൂട് ഒന്ന് ആറിയത്തിന് ശേഷം മയത്തിൽ കുഴച്ചെടുക്കാം.

കുഴച്ചെടുത്ത മാവ് സേവനാഴിയിൽ ഇട്ട് പിഴിഞ്ഞെടുക്കാം.

ഇത് ഒരു ഇഡ്ഡലി പാത്രത്തിൽ വച്ചു ഒരു 10 മിനിറ്റ് വേവിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News