വെറും പത്ത് മിനുട്ട് മതി, മധുരം കിനിയും ജിലേബി സിംപിളായി വീട്ടിലുണ്ടാക്കാം

വെറും പത്ത് മിനുട്ട് മതി, മധുരം കിനിയും ജിലേബി സിംപിളായി വീട്ടിലുണ്ടാക്കാം. ബേക്കറികളില്‍ കിട്ടുന്ന അതേ രുചിയില്‍ മധുരമൂറും ജിലേബി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

ചേരുവകൾ

മൈദ – 2 കപ്പ്

തൈര് – 2 ടേബിൾ സ്പൂൺ

പഞ്ചസാര – 2 കപ്പ്

അരിപ്പൊടി – അര കപ്പ്‌

മഞ്ഞള്‍ പൊടി – ആവശ്യത്തിന്

ബേക്കിങ് പൗഡര്‍ -പാകത്തിന്

എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദയും തൈരും വെള്ളവും ചേർത്ത് നല്ല മയത്തിൽ കലക്കി തലേ ദിവസം വെക്കണം.

പിറ്റേ ദിവസം മിശ്രിതത്തിലേക്ക് അരിപ്പൊടി,മഞ്ഞൾപ്പൊടി,ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

രണ്ട് കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് പഞ്ചസാര പാന തയ്യാറാക്കി വക്കുക.

തുടർന്ന് മിക്സിയിൽ അടിച്ച മിശ്രിതം ഒരു പ്ലാസ്റ്റിക് കവറിൽ കോൺ ആകൃതിയിൽ ആക്കി വക്കുക.

പാഎണ്ണ ചൂടാക്കിയ ശേഷം, ഇഷ്ടമുള്ള ഷേപ്പിൽ ജിലേബി വറുത്തെടുക്കാം.

വറുത്തുകോരുന്ന ജിലേബി പഞ്ചസാരപ്പാനയിൽ മുക്കി വക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News