സ്വാദൂറും കൂന്തല്‍മസാല തയ്യാറാക്കാം ഈസിയായി

കൂന്തല്‍ ഇഷ്ടമുള്ളവര്‍ക്കിതാ സ്വാദൂറും ഒരു വിഭവമിതാ ഈസിയായി തയ്യാറാക്കാം കൂന്തല്‍ പൊടി മസാല.

ആവശ്യമായ സാധനങ്ങള്‍

കൂന്തല്‍ : 300 ഗ്രാം
ഗാര്‍ലിക് പേസ്റ്റ്: 20 ഗ്രാം
വെളിച്ചെണ്ണ: 100 മില്ലി
കാശ്മീരി മുളക് പൊടി: 15 ഗ്രാം
മഞ്ഞള്‍ പൊടി: 5 ഗ്രാം
ക്രഷ് കുരുമുളക്: 10 ഗ്രാം
കറിവേപ്പില: 3 ഗ്രാം
വിനാഗിരി: 25 മില്ലി
പെരുംജീരകം പൊടി: 10 ഗ്രാം
തേങ്ങ ചിരകിയത്: 1 മുറി
മല്ലി: 15 ഗ്രാം
ചെറിയുള്ളി: 30 ഗ്രാം
ഉപ്പ്: പാകത്തിന്

Also Read: കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തയ്യാറാക്കുന്ന വിധം

കൂന്തല്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി, ക്രഷ് കുരുമുളക്, കാശ്മീരി മുളക് പൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച് മാരിനെറ്റ് ചെയ്ത് 30 മിനിറ്റ് വെയ്ക്കുക. ശേഷം പാനില്‍ വെളിച്ചെണ്ണ ചൂടാക്കി മല്ലി, ചെറിയുള്ളി, ചിരകിയ തേങ്ങ എന്നിവയിട്ട് നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാക്കി മിക്സിയില്‍ പൊടിക്കുക. അതിനു ശേഷം മാരിനെറ്റ് ചെയ്ത കൂന്തല്‍ തവയില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മൂന്നു മിനിറ്റ് ഫ്രൈ ചെയ്ത് പൊടിച്ച മസാലയും കറിവേപ്പിലയും ഇട്ട് മിക്സ് ചെയ്ത് എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News