പുളിയും കയ്പ്പും ഒട്ടുമില്ല, ഒരുപറ ചോറുണ്ണാന്‍ ഈ നാരങ്ങ കറി മാത്രം മതി

Lemon Curry

പുളിയും കയ്പ്പും ഒട്ടുമില്ലാതെ നല്ല കിടിലന്‍ രുചിയില്‍ ഒരു നാരങ്ങ കറി തയ്യാറാക്കിയാലോ ? വയറുനിറയെ ചോറുണ്ണാന്‍ ഈ കൊതിയൂറും നാരങ്ങ കറി മാത്രം മതി.

ചേരുവകള്‍

വടുകപ്പുളി നാരങ്ങ – 750 ഗ്രാം

വെളുത്തുള്ളി – 3/4 കപ്പ്

കറിവേപ്പില – ഒരു പിടി

പച്ചമുളക് – 15

ഉപ്പ് – ആവശ്യത്തിന്

നല്ലെണ്ണ – 3 ടേബിള്‍സ്പൂണ്‍

കടുക് – ഒരു ടേബിള്‍സ്പൂണ്‍

കാശ്മീരി മുളകുപൊടി – 5 ടേബിള്‍സ്പൂണ്‍

വറുത്തുപൊടിച്ച ഉലുവ – 1 ടീസ്പൂണ്‍

കായപ്പൊടി – ഒന്നര ടീസ്പൂണ്‍

പഞ്ചസാര – ഒന്നര ടീസ്പൂണ്‍

Also Read : പുരുഷന്മാർ എന്തുകൊണ്ട് നിന്ന് മൂത്രമൊഴിക്കാൻ പാടില്ല? അണുബാധയേൽക്കാതിരിക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കാം…

തയ്യാറാക്കുന്ന വിധം

വെള്ളം തിളപ്പിച്ച് അതിലേക്കു നാരങ്ങയിട്ട് രണ്ടു മിനിറ്റ് തിളപ്പിക്കുക.

ശേഷം തീ ഓഫ് ചെയ്ത് ആ ചൂടില്‍ തന്നെ 3 മിനിറ്റ് നാരങ്ങ ഇട്ട് വയ്ക്കുക.

നാരങ്ങ ചൂടാറിയതിനു ശേഷം വെള്ളമെല്ലാം തുടച്ചു കളയുക

ശേഷം നാരങ്ങയുടെ മുകള്‍ഭാഗവും താഴ്ഭാഗവും മുറിച്ച് കുരുവും വെളുത്ത ഭാഗവും മാറ്റി ചെറുതായി അരിയുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി യോജിപ്പിച്ച ശേഷം അര മണിക്കൂര്‍ മാറ്റി വയ്ക്കുക.

പാനില്‍ 3 ടേബിള്‍സ്പൂണ്‍ നല്ലെണ്ണ ചേര്‍ത്തു നന്നായി ചൂടാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ കടുക് പൊട്ടിക്കുക.

തീ കുറച്ച് വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു ചെറുതായി വഴറ്റുക.

വഴന്നു വരുമ്പോള്‍ തീ ഓഫ് ചെയ്ത്, 5 ടേബിള്‍സ്പൂണ്‍ കാശ്മീരി മുളകുപൊടി, 1 ടീസ്പൂണ്‍ വറുത്തുപൊടിച്ച ഉലുവ, ഒന്നര ടീസ്പൂണ്‍ കായപ്പൊടി എന്നിവ ചേര്‍ക്കുക.

ശേഷം ഒന്നര ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കുക.

പൊടികളും പാത്രവുമെല്ലാം നന്നായി തണുത്തശേഷം നാരങ്ങ ചേര്‍ത്തു യോജിപ്പിക്കുക.

ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം.

ഒരു ഗ്ലാസ് പാത്രത്തില്‍ ആക്കി സൂക്ഷിക്കാം. തീരെ കൈപ്പില്ലാത്ത നാരങ്ങാ കറി തയാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News