അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം തമിഴനാട് സ്റ്റൈല്‍ ലെമണ്‍ റൈസ്. വളരെ സിംപിളായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നഒന്നാണ് ലെമണ്‍റൈസ്. വളരെ കുറഞ്ഞ സമയംകൊണ്ട് ലെമണ്‍റൈസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
വേവിച്ചെടുത്ത ബസ്മതി റൈസ് – 1 കപ്പ്
നാരങ്ങാനീര് – 2 ടീസ്പൂണ്‍
കപ്പലണ്ടി – 1/4 കപ്പ്
കടലപ്പരിപ്പ് – 1/4 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് – 1/4 ടീസ്പൂണ്‍
കായപ്പൊടി – 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 2 എണ്ണം
ഉണക്കമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
പഞ്ചസാര – 1/4 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടി വരുമ്പോള്‍ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് ,കപ്പലണ്ടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച് എടുക്കാം.
അരിഞ്ഞുവച്ചിരിക്കുന്ന പച്ചമുളക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്ന് വഴന്നു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, കായപ്പൊടി എന്നിവ ചേര്‍ത്തു കൊടുക്കാം.
ഇനി ഇതിലേക്ക് നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
വേവിച്ചു വച്ചിരിക്കുന്ന ബസ്മതി റൈസ് കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.
ആവശ്യമെങ്കില്‍ കുറച്ചു മല്ലിയില കൂടി ചേര്‍ത്ത് വിളമ്പാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here