കാലങ്ങളോളം പുളിക്കാതെയും കേടുകൂടാതെയുമിരിക്കും; ഇനി മാങ്ങ അച്ചാര്‍ ഇങ്ങനെ തയ്യാറാക്കൂ

കാലങ്ങളോളം പുളിക്കാതെയും കേടുകൂടാതെയുമിരിക്കുന്ന മാങ്ങ അച്ചാര്‍ വാളരെ സിംപിളായി കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടിലുണ്ടാക്കായലോ ?

ചേരുവകള്‍

1.പച്ച മാങ്ങ-650 ഗ്രാം

2. കാശ്മീരി മുളക് പൊടി -2 ടേബിള്‍ സ്പൂണ്‍

3.ഉലുവ വറത്തു പൊടിച്ചത് – 3/4 ടീസ്പൂണ്‍

4.കായം പൊടിച്ചത് – 1/2 ടീസ്പൂണ്‍

5.കടുക് പൊടിച്ചത് – 2 1/2 ടേബിള്‍ സ്പൂണ്‍

6.വെളുത്തുള്ളി – 6 അല്ലി

7.നല്ലെണ്ണ – 50 മില്ലി

8.ഉപ്പ് – ആവശ്യത്തിന്

Also Read : ഉണക്കമുന്തിരി സൂപ്പറാ, ദഹനപ്രശനങ്ങൾക്കും ഉറക്കക്കുറവിനും പരിഹാരം!

തയ്യാറാക്കുന്ന വിധം

മാങ്ങാ നന്നായി കഴുകി തുടച്ച ശേഷം കഷ്ണങ്ങള്‍ ആക്കി മുറിച്ചെടുക്കുക.

പാനില്‍ ഒരു ടീസ്പൂണ്‍ നല്ലെണ്ണ ചൂടാക്കി മാങ്ങ കഷ്ണങ്ങള്‍ ഒരു 2 മിനിറ്റ് ചൂടാക്കി എടുക്കുക.

ചൂടാക്കിയ മാങ്ങാ കഷ്ണങ്ങള്‍ ഉപ്പിട്ട് ഇളക്കി നന്നായി ചൂടാറിയ ശേഷം അടുത്ത ദിവസം വരെ അടച്ചു വെക്കുക.

അടുത്ത ദിവസം മാങ്ങയിലേക്ക് 2 മുതല്‍ 5വരെ ഉള്ള പൊടികള്‍ എല്ലാം ചേര്‍ത്ത് നന്നായി ഇളക്കുക.

ഒരു ചീന ചട്ടിയില്‍ നല്ലെണ്ണ നന്നായി ചൂടാക്കി വെളുത്തുള്ളി ഇട്ട് മൂപ്പിച്ചശേഷം മാങ്ങയിലേക്കു ഒഴിക്കുക.

നന്നായി ഇളക്കി ഒന്ന് രണ്ടു ദിവസം വയ്ക്കുക.

അതിനുശേഷം വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ച് വച്ച് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News