മധുരംകിനിയും പാല്‍ സര്‍ബത്ത് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

milk sarbath

നല്ല കിടിലന്‍ ടേസ്റ്റില്‍ മധുരമൂറുന്ന പാല്‍ സര്‍ബത്ത് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. പലരും ബേക്കറികളില്‍ നിന്ന് വാങ്ങിക്കുടിക്കുമെങ്കിലും പാല്‍ സര്‍ബത്ത് വീട്ടിലുണ്ടാക്കാന്‍ പലര്‍ക്കും അറിയില്ല. നല്ല മധുരമൂറും പാല്‍ സര്‍ബത്ത് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

പാൽ – 1/2 ലിറ്റർ

നന്നാറി/നറുനീണ്ടി – 4 ടേബിൾ സ്പൂൺ

ബേസിൽ സീഡ് / കസ്കസ് – 1 ടേബിൾ സ്പൂൺ

ഐസ് ക്യൂബ്സ് -ആവശ്യത്തിന്

വാനില ഐസ്ക്രീം – 2 സ്കൂപ്പ്

Also Read : വെറും പത്ത് മിനുട്ട് മതി; തനി നാടന്‍ രുചിയില്‍ കൊഞ്ച് റോസ്റ്റ് റെഡി

തയ്യാറാക്കുന്ന വിധം

ആദ്യം  ബേസിൽ സീഡ്‌സ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

ശേഷം മിക്സിയുടെ ജാറിലേക്ക്‌ നന്നാറി സർബത്തും പാലും ഐസ് ക്യൂബ്സും ഐസ് ക്രീമും ചേർത്ത് നന്നായി അടിച്ചെടുക്കുക.

പിന്നീട് അതിലേക്ക്‌ വെള്ളത്തിൽ കുതിർത്തു വച്ച ബേസിൽ സീഡ്‌സ് ചേർത്ത് കൊടുത്ത് ഒന്ന് ഇളക്കിയെടുക്കുക.

നല്ല കൊതിയൂറും പാല്‍ സര്‍ബത്ത് റെഡി

Also Read : ‘എനിക്ക് ജനിക്കാതെ പോയ മകനാണ് ജയറാമെന്ന് അദ്ദേഹം പറയും, എന്റെ വളര്‍ത്തച്ഛന്റെ സ്ഥാനത്താണ് ആ സംവിധായകന്‍’: ജയറാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News