നെല്ലിക്കയിട്ട നല്ല നാടൻ മോര് കറി

ചോറിനു കഴിക്കാൻ രുചികരമായ ഒരു മോര് കറി തയ്യാറാക്കിയാലോ. പൊതുവെ മലയാളികൾക്ക് മോര് കറി ഇഷ്ടവുമാണ്. സാധാരണ ഉണ്ടാക്കുന്നപോലെ അല്ലാതെ സ്പെഷ്യൽ രീതിയിൽ ഈ മോര് കറി തയ്യാറാക്കിയാൽ ചോറിനു കഴിക്കാൻ വേറെ കറികൾ ഒന്നും വേണ്ടി വരില്ല എന്നതാണ് വാസ്തവം. ഇതിനായി ആവശ്യം വേണ്ട ചേരുവകൾ

നെല്ലിക്ക – 4 എണ്ണം
തൈര് – 1/2 ലിറ്റർ
ഉലുവ – കുറച്ച്
ചെറിയുള്ളി – 6 എണ്ണം
കായപ്പൊടി – കാൽ ടീസ്പൂൺ
വെളുത്തുള്ളി -5 എണ്ണം
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക് -3
വറ്റൽ മുളക്-2
മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾ പൊടി- അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്നതിനായി നെല്ലിക്ക കഴുകി വൃത്തിയാക്കിയെടുത്ത ശേഷം നീളത്തിൽ കനം കുറഞ്ഞ രീതിയിൽ മുറിക്കണം. ഒരു മൺചട്ടി അടുപ്പിൽ വച്ച് അതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം ഇതിലേക്ക് കുറച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കണം. ശേഷം വെളുത്തുള്ളി നെടുകെ കീറിയതും പച്ചമുളക് നെടുകെ കീറിയതും ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും ചെറിയ ഉള്ളി ചതച്ചെടുത്തതും കൂടെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാം. ഇതിലേക്ക് തൈര് ഒ‍ഴിക്കുക.

also read: എന്താ രുചി ! കയ്പ്പില്ലാത്ത ഒരു കിടിലം കറുത്ത നാരങ്ങാ അച്ചാർ

ശേഷം വറ്റൽ മുളക് രണ്ടായി മുറിച്ചതും കുറച്ചധികം കറിവേപ്പില തണ്ടോട് കൂടെയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം കായം പൊടിയും അരിഞ്ഞ് വച്ച നെല്ലിക്കയും മുക്കാൽ ടീസ്പൂൺ ഉപ്പും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം അടച്ച് വച്ച് രണ്ടോ മൂന്നോ മിനിറ്റോളം വേവിക്കണം. നെല്ലിക്കയിട്ട നല്ല നാടൻ മോര് കറി തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk