പച്ചക്കറി ഒന്നുമില്ലേ അടുക്കളയില്‍ ? ഒരേ ഒരു സവാളയുണ്ടെങ്കില്‍ ഊണിനൊരുക്കാം കിടിലന്‍ തോരന്‍

ഒരേ ഒരു സവാളയുണ്ടെങ്കില്‍ ഊണിനൊരുക്കാം കിടിലന്‍ തോരന്‍. നല്ല കിടിലന്‍ രുചിയില്‍ ഉള്ളിത്തോരന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1.സവാള – മൂന്നു വലുത്, നീളത്തില്‍ അരിഞ്ഞത്

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

പച്ചമുളക് – രണ്ട്, അരിഞ്ഞത്

തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

കുടംപുളി – ഒരു ചുള

വെള്ളം – ഒരു ചെറിയ സ്പൂണ്‍

2.കറിവേപ്പില – ഒരു തണ്ട്

വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ നന്നായി തിരുമ്മി യോജിപ്പിച്ച് പ്രഷര്‍ കുക്കറിലാക്കി വയ്ക്കുക.

മൂന്നു വിസില്‍ വന്ന ശേഷം കുക്കര്‍ തുറന്ന് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കി വെള്ളം വറ്റിച്ചു വാങ്ങാം.

Also Read : റിസ്‌ക്കില്ലാതെ റസ്‌ക്കുണ്ടാക്കാം; ഞൊടിയിടയിലുണ്ടാക്കാം സ്വീറ്റ് റസ്‌ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News