വെറും 10 മിനിറ്റിൽ തയ്യാറാക്കാം അടിപൊളി പനീർ കുറുമ

paneer kuruma

ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ പറ്റിയ ഒന്നാണ് പനീർ കുറുമ. വെറും 5 മിനിറ്റിൽ തന്നെ ഇത് തയ്യാറാക്കാം. വെജിറ്റേറിയൻ ഫുഡ് ഇഷ്ട്പെടുന്നവർക്ക് ഇത് തീർച്ചയായും ഇഷ്ടപെടും. കാരണം പനീർ വെജിറ്റേറിയൻസിനു ഇഷ്ടപെട്ട ഒന്നാണ്.

പനീർ കുറുമാ തയ്യാറാക്കുന്നതിനായി ആവശ്യം വേണ്ട ചേരുവകൾ
പനീർ ക്യൂബ്സ് – 200 ഗ്രാം
ഉള്ളി- 1
തക്കാളി- 1
നെയ്യ് – 2 ടീസ്പൂൺ
കറിവേപ്പില
തേങ്ങ- 1/4 കപ്പ്
ചുവന്ന മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി-1/4 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കശുവണ്ടി- 5 മുതൽ 6 വരെ
ഇഞ്ചി -1
പച്ചമുളക്- 3
മല്ലിയില- 1/4 കപ്പ്
ഉപ്പ്- പാകത്തിന്
പെരുംജീരകം- 2 ടീസ്പൂൺ
ഏലക്കാ – 2
ഗ്രാമ്പൂ- 3
പുതിന ഇലകൾ- 7,8

also read: ചപ്പാത്തിക്കൊപ്പം കഴിക്കാൻ ഒരടിപൊളി ഐറ്റം; വളരെ എളുപ്പത്തിൽ തയാറാക്കാം ബാച്ചിലേഴ്‌സ് സ്പെഷ്യൽ യോഗർട്ട് ചിക്കൻ

മസാലയ്ക്ക് ആവശ്യമായ തേങ്ങ, കശുവണ്ടി,പെരുംജീരകം ,പച്ചമുളക്, ഇഞ്ചി, ഏലക്കാ, ഗ്രാമ്പൂ, പുതിന ഇല എന്നിവ നന്നായി വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കുക. കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഉള്ളിയും ചേർത്ത് വഴറ്റുക. അരിഞ്ഞ തക്കാളി കൂടി ചേർക്കുക തക്കാളി വേഗത്തിൽ വേവിക്കാൻ അല്പം ഉപ്പ് ചേർക്കുക. നന്നായി ഇളക്കിയ ശേഷം മഞ്ഞൾപൊടി, ചുവന്ന മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർക്കുക. ഗ്രേവി കട്ടിയാകുന്നതുവരെ ഏകദേശം 5 മിനിറ്റ് വഴറ്റുക, നന്നായി വേവിക്കുക.ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് പനീർ ക്യൂബ്സ് ചേർക്കുക, നന്നായി ഇളക്കുക, മൂടിവെച്ച് ഏകദേശം 10 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം അരിഞ്ഞ മല്ലിയില കൂടി ചേർക്കുക.വെജിറ്റബിൾ റൈസിന്റെയോ ചപ്പാത്തി പൂരി അപ്പം എന്നിവയുടെ കൂടെയോ കഴിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration