ചോറിനൊപ്പം കഴിക്കാം കിടിലം പേപ്പർ ചിക്കൻ കറി

ഉച്ചക്ക് ചോറിനു കഴിക്കാനായി കിടിലം രുചിയിൽ ഒരു കുരുമുളക് ഇട്ട ചിക്കൻ കറി തയ്യാറാക്കിയാലോ. എന്നിലും ഒരേ രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുന്നവർക്കും എരിവ് ഇഷ്ടമുള്ളവർക്കും ഈ രീതിയിൽ തയ്യാറാക്കുന്ന ചിക്കൻ കറി ഇഷ്ടമാകും. ഇതിനായി ആവശ്യം വേണ്ട ചേരുവകൾ

മസാലക്കായി പേസ്റ്റിനായി
കുരുമുളക്: 4 ടേബിൾ സ്പൂൺ
പെരുംജീരകം: 2 ടേബിൾ സ്പൂൺ
ജീരകം: 1 ടീസ്പൂൺ
ചെറിയ ഉള്ളി : 15
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മല്ലിപൊടി: 1 ടേബിൾ സ്പൂൺ
കശുവണ്ടി: 10 എണ്ണം
മുഴുവൻ ഗരം മസാല ,
വഴനയില – 2
ഏലയ്ക്ക- 3,
ഗ്രാമ്പൂ -3
വെളിച്ചെണ്ണ: ആവശ്യത്തിന്
ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച മുഴുവൻ ഗരം മസാലയും മറ്റ് എല്ലാ ചേരുവകളും കുറഞ്ഞ തീയിൽ വഴറ്റുക. ഉള്ളി ചെറുതായി വഴണ്ട് വരുമ്പോൾ മഞ്ഞൾപ്പൊടിയും മല്ലിപൊടിയും ചേർത്ത് നന്നായി വഴറ്റുക..ഇത് തണുക്കുമ്പോൾ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വെയ്ക്കുക

ശേഷം
ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 4 ടേബിൾ സ്പൂൺ
ചിക്കൻ: 1 കിലോ
ഗരം മസാല: 1.5 ടീസ്പൂൺ
ജീരകം പൊടി: 1/2 ടീസ്പൂൺ
പച്ചമുളക്: 4 എണ്ണം കുരു കളഞ്ഞത്
കറിവേപ്പില: 3 തണ്ട്
മല്ലിയില: 3 തണ്ട്
കശുവണ്ടി: 6-8
കുരുമുളക് പൊടി: 1/2 ടീസ്പൂൺ

also read: ഇതൊരു ടേസ്റ്റി ടൊമാറ്റോ കറി
അതേ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക. മസാല പേസ്റ്റും കുറച്ച് വെള്ളവും ചേർത്ത് വഴറ്റുക, ഈ സമയത്ത് എണ്ണ തെളിയാൻ തുടങ്ങും. ഇനി ചിക്കൻ ചേർത്ത് ഇളക്കുക.ഉപ്പ് ഇടുക.ഇത് 10 മിനിറ്റ് വേവിക്കുക. ചിക്കൻ പാകമായി കഴിഞ്ഞാൽ ഗ്രേവി വറ്റുംവരെ കുറഞ്ഞ തീയിൽ വരട്ടി എടുക്കുക. മല്ലിയിലയും പച്ചമുളകും ഗരം മസാലയും കൂടി ഇതിലേക്ക് ചേർക്കുക. ശേഷം ചിക്കൻ പാത്രത്തിന്റ ഒരു വശത്തേയ്ക്ക് നീക്കി കുറച്ച് വെളിച്ചെണ്ണയും കുരുമുളകും കശുവണ്ടിയും 2 തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. അവസാനം ജീരകം പൊടിയും ഗരം മസാലയും മല്ലിയിലയും ചേർക്കുക. കിടിലം രുചിയിൽ കുരുമുളകിട്ട ചിക്കൻ കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News