രുചി ഒട്ടും കുറയാതെ മട്ടൺ ഹലിം വീട്ടിൽ തയാറാക്കാം

മധ്യേഷ്യയിൽ ഏറെ പ്രചാരത്തിലുള്ള വിഭവമാണ് ഹലിം. ഇപ്പോൾ നമ്മുടെ നാട്ടിലും വളരെയധികം കാണുന്ന ഒന്നാണ് ഹലീം. ചിക്കൻ മട്ടൺ എന്നിവ ഉപയോഗിച്ച് ഹലിം ഉണ്ടാക്കാം. അതിനായി എല്ലില്ലാത്ത മട്ടൺ – അരകിലോ ,ഗോതമ്പ് നുറുക്ക് – അരക്കപ്പ്, കടലപ്പരിപ്പ് – കാൽകപ്പ്, ഉഴുന്നുപരിപ്പ് -2 ടേബിൾസ്പൂൺ ,മസൂർദാൽ – 2 ടേബിൾസ്പൂൺ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ ,മുളകുപൊടി – 1 ടീസ്പൂൺമഞ്ഞൾപ്പൊടി – കാൽടീസ്പൂൺ , പച്ചമുളക് – 2 എണ്ണം മല്ലിപ്പൊടി -1 ടീസ്പൂൺഗരം മസാല – അരടീസ്പൂൺ, ചെറിയജീരകം പൊടിച്ചത് – 1 ടീസ്പൂൺ അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ , ഫ്രൈഡ് ഒനിയൻ – 1 കപ്പ്, നാരങ്ങാനീര് – 1 ടേബിൾസ്പൂൺ ,മല്ലിയില ,പുതിനയില,നെയ്യ് – 1 ടീസ്പൂൺ ,ഓയിൽ -3 ടേബിൾസ്പൂൺ ഉപ്പ് ആവശ്യത്തിന് വെള്ളം- 3 – 4 കപ്പ്

ALSO READ: നിങ്ങൾ പറയൂ… കൊല്ലത്തിൻ്റെ വികസന നിർദ്ദേശങ്ങൾ; പ്രകടനപത്രികയിലേക്ക് പൊതുജനാഭിപ്രായം തേടി ഇടത് സ്ഥാനാർഥി മുകേഷ്

ഗോതമ്പ് നുറുക്ക്, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, മസൂർപരിപ്പ് എന്നിവ മണിക്കൂർ കുതിർക്കാൻ 3 4 മണിക്കൂർ മാറ്റി വയ്ക്കുക. കുതിർന്നു കഴിഞ്ഞാൽ പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിച്ചെടുക്കുക, തണുത്തതിനു ശേഷം കുറച്ചു വെള്ളമൊഴിച്ചു മിക്സിയിൽ അരച്ചെടുക്കുക.

ഒരു കുക്കറിൽ എണ്ണ ഒഴിച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല ,ജീരകം പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്തു വഴറ്റിയെടുക്കുക, ഇതിലേക്കു മട്ടൺ ചേർത്തു കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞാൽ മട്ടൺ മിക്സിയിൽ ഒന്ന് ക്രഷ് ചെയ്‌തെടുക്കുക.ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്കു അരച്ചുവച്ച ഗോതമ്പ് പരിപ്പ് കൂട്ടുകൾ , മട്ടൺ ക്രഷ് ചെയ്തത്, മട്ടൺ വേവിച്ചെടുത്ത വെള്ളം എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, തിളച്ചുവരുമ്പോൾ ഇതിലേക്ക് സവാള വറുത്തത് , നാരങ്ങാനീര്, അണ്ടിപ്പരിപ്പ്, മല്ലിയില, പുതിനയില, നെയ്യ് , ഉപ്പ് എന്നിവ ചേർത്തു യോജിപ്പിക്കുക.നന്നായി തിളക്കുമ്പോൾ തീ ഓഫ് ചെയ്തു വറുത്ത സവാള, അണ്ടിപ്പരിപ്പ്,പച്ചമുളക് എന്നിവ മുകളിൽ വിതറാം.മട്ടനു പകരം ചിക്കനും ഇതേരീതിയിൽ തയ്യാറാക്കാം

ALSO READ: പൂക്കളും പൂച്ചെണ്ടുകളും ഒഴിവാക്കി പകരം നോട്ട്ബുക്കും പേനയും ഉപഹാരമായി തന്നാൽ മതി: എം മുകേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News