ഹാ ! നല്ല കിടിലന്‍ മണവും രുചിയുമുള്ള സാമ്പാര്‍ പൊടി വീട്ടിലുണ്ടാക്കാം. വളരെ പെട്ടന്ന് നല്ല കിലിന്‍ സാമ്പാര്‍ പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Also Read : തണുപ്പ് കാലത്തെ മുട്ട് വേദനയാണോ പ്രശ്‌നം? ഇതൊന്ന് പരീക്ഷിച്ചുനോക്കൂ
ചേരുവകള്‍
മല്ലി – 1 കപ്പ്
കറിവേപ്പില – 2 തണ്ട്
കടലപ്പരിപ്പ് – 1/4 കപ്പ്
ഉലുവ – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ജീരകം – 2 ടേബിള്‍സ്പൂണ്‍
കുരുമുളക് – 2 ടീസ്പൂണ്‍
കറുവാപട്ട – 3-4 കഷണം
ഉണക്കമുളക് – 1 കപ്പ്
ചിരകിയ ഉണക്കത്തേങ്ങ – 4 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
Also Read : തൃശൂരിൽ വൃദ്ധദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊലപ്പെടുത്തി
ഒരു പാനിലാക്കി മല്ലിയും കറിവേപ്പിലയും ചെറിയ തീയില്‍ വറുക്കുക.
മല്ലി ചെറുതായി ബ്രൗണ്‍ നിറമാകുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റുക.
പാനില്‍ കടലപ്പരിപ്പും ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.
കടുകും ഉലുവയും ഒന്നിച്ചു വറുത്തെടുക്കുക.
ജീരകവും കുരുമുളകും കറുവപ്പട്ടയും ഒന്നിച്ച് വറുത്തെടുക്കുക.
ഉണക്കമുളക് വറുത്ത് മാറ്റിയ ശേഷം ഉണക്കത്തേങ്ങ ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.
എല്ലാ ചേരുവകളും തണുത്ത ശേഷം ഒന്നിച്ചു മിക്സിയിലാക്കി മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here