അരി കുതിര്‍ക്കുകയോ അരയ്ക്കുകയോ ഒന്നും വേണ്ട; 5 മിനുട്ടിനുള്ളിലുണ്ടാക്കാം നെയ്പ്പത്തിരി

Neypathiri

അരി കുതിര്‍ക്കുകയോ അരയ്ക്കുകയോ ഒന്നും വേണ്ട, വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം നല്ല കിടിലന്‍ നെയ്പ്പത്തിരി. രുചിയൂറുന്ന ക്രിസ്പി നെയ്പ്പത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍ :

പുട്ടുപൊടി – 1 കപ്പ്

മൈദാ- 1/2 കപ്പ്

തേങ്ങ ചിരകിയത്- 1 കപ്പ്

ചെറിയഉള്ളി – 4

വലിയ ജീരകം- 1 സ്പൂണ്‍

തിളച്ച വെള്ളം- ആവശ്യത്തിന്

Also Read : രാത്രിയിലെ ഈ ആഹാരരീതികള്‍ കൊളസ്ട്രോളിന് കാരണമാകും

തയ്യാറാക്കുന്ന വിധം:

പുട്ടുപൊടി , മൈദ, ഉപ്പ് എന്നിവ മിക്‌സ് ചെയ്യുക.

തേങ്ങ,ചെറിയ ഉള്ളി, ജീരകം എന്നിവ ഒതുക്കിയെടുത്തു പൊടിയിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യുക.

ഇതിലേക്കു തിളച്ച വെള്ളം കുറേശ്ശെ ചേര്‍ത്ത് മിക്‌സ് ചെയ്തു നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.

ഇതില്‍ നിന്ന് കുറച്ച് എടുത്തു പൂരിയുടെ വലിപ്പത്തില്‍ പരത്തിയെടുക്കുക

ഇത് ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്‌തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News