ഊണിന് ശേഷം നല്ല മധുരവും പുളിയും ചേര്‍ന്ന പൈനാപ്പിള്‍ പായസം ആയാലോ ? വളരെ പെട്ടന്ന് നല്ല കിടിലന്‍ രുചിയില്‍ പൈനാപ്പിള്‍ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
Also Read : സവാള പച്ചയ്ക്ക് കഴിക്കുന്നവരാണോ നിങ്ങള്‍ ? സൂക്ഷിക്കുക, ഇതുകൂടി അറിയുക
ആവശ്യമായ സാധനങ്ങള്‍
നന്നായി പഴുത്ത പൈനാപ്പിള്‍ – നാലു കപ്പ്
പഞ്ചസാര – ഒന്നരകപ്പ്
ചവ്വരി വേവിച്ചത് – അരകപ്പ്
ഇടത്തരം കട്ടിത്തേങ്ങാപ്പാല്‍ – നാലു കപ്പ്
വെള്ളം – രണ്ടു കപ്പ്
കേസരി കളര്‍ (മഞ്ഞ ഫുഡ്കളര്‍) – ഒരു നുള്ള്
ഏലയ്ക്കാ പൊടിച്ചത് – അര ടീസ്പൂണ്‍
മില്‍ക് മെയ്ഡ് – അര കപ്പ്
തയാറാക്കുന്നവിധം
Also Read: അച്ചാര്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഉപയോഗം കുറച്ചില്ലെങ്കില്‍ പണി വരുന്ന വഴി ഇങ്ങനെ….
അര കപ്പ് ചവ്വരി ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക.
പൈനാപ്പിള്‍ കഷണങ്ങള്‍ രണ്ടു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
അതിലേക്ക് പഞ്ചസാരയും കേസരി കളറും വേവിച്ച ചവ്വരിയും ചേര്‍ത്ത് അഞ്ചു മിനിറ്റ് വേവിക്കുക.
ഇതിലേക്ക് നാലു കപ്പ് തേങ്ങാപ്പാലും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക.
അര കപ്പ് മില്‍ക്മെയ്ഡും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നും മാറ്റുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here