മധുര കിഴങ്ങും മുട്ടയും കൊണ്ടൊരു ടേസ്റ്റി സ്നാക്സ്

ചായക്കൊപ്പം കഴിക്കാൻ രുചികരമായ വ്യത്യസ്തമായ ഒരു സ്നാക്സ് തയ്യാറാക്കിയാലോ. മധുര കിഴങ്ങും മുട്ടയും കൊണ്ടുള്ള ടേസ്റ്റി സ്നാക്സ് ആണിത്. ഇതിനാവശ്യമായ ചേരുവകൾ
മധുര കിഴങ്ങ്- 1 വലുത്
പഞ്ചസാര – 2 /3 കപ്പ്
നെയ്യ് – 1 ടേബിൾ സ്പൂൺ
ഏലക്ക – 4 എണ്ണം
മുട്ട – 6 എണ്ണം
തയ്യാറാക്കുന്നതിനായി ആദ്യം തന്നെ മധുരക്കിഴങ്ങ് കഴുകി വൃത്തിയാക്കിയ ശേഷം കഷണങ്ങളാക്കി മുറിച്ച് എടുക്കുക. തൊലിയെല്ലാം കളഞ്ഞ ശേഷം ഒരു കുക്കറിലേക്ക് ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ചേർക്കാതെ വേവിക്കുക. ശേഷം നന്നായി ഉടച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ഉടച്ചെടുത്ത മധുരക്കിഴങ്ങ് ചേർക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും നെയ്യും ചേർത്ത് നന്നായി വരട്ടിയെടുക്കുക.

also read: ഇതുണ്ടെങ്കിൽ ഒരുപറ ചോറുണ്ണാം; പപ്പട ചമ്മന്തി ഒരു കില്ലാടി തന്നെ

പാനിൽ നിന്ന് വിട്ടു കിട്ടുന്ന പരിവം ആകുന്നത് വരെ വരട്ടുക, ശേഷം നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്.ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഏലക്കയും മുട്ട പൊട്ടിച്ചും ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് ചൂടാറിയ മധുരക്കിഴങ്ങിന്റെ മിക്സ് കൂടി ചേർത്ത് കൊടുത്ത് അരച്ചെടുക്കുക. ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് ചേർക്കുക. അടിയിൽ ഒരു തട്ടുകൂടി വച്ചു കൊടുത്ത ശേഷം അതിനു മുകളിൽ വേണം പാൻ വയ്ക്കാൻ. ഇത് അടച്ചു വെച്ച് 20 മിനിറ്റ് വരെ ആവിയിൽ വെയ്ക്കുക . 20 മിനിറ്റ് കഴിയുമ്പോൾ ഇത് നന്നായി വെന്ത് കിട്ടും , ഇത് മുറിച്ച് കഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration