കിടിലം ടേസ്റ്റ് ; ഈ താറാവ് മപ്പാസ് പൊളിക്കും

നോൺ വെജ് ഇഷ്ടപ്പെടുന്നവർക്ക് താറാവ് വിഭവങ്ങൾ ഏറെ ഇഷ്ട്ടപെടും എന്നതിൽ സംശയമില്ല. താറാവ് കൊണ്ടുള്ള വിവിധ ടേസ്റ്റിലുള്ള വിഭവങ്ങൾ ഏവർക്കും ഇഷ്ട്മാണ്. ഒരു കിടിലം താറാവ് മപ്പാസ് ആയാലോ. അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തിക്കുമൊക്കെ കൂട്ടി കഴിക്കാവുന്ന ഈ അടിപൊളി ടേസ്റ്റി താറാവ് മപ്പാസ് ഉണ്ടാക്കിയാലോ. ബ്രേക്ഫാസ്റ്റിനും ഡിന്നറിനു എല്ലാം ഇത് പൊളിക്കും. കൂടാതെ വീട്ടിൽ അതിഥികൾ വരുമ്പോൾ എളുപ്പത്തിലും രുചികരവുമായിട്ടും ഇതേ സ്റ്റൈലിൽ താറാവ് മപ്പാസ് ഉണ്ടാക്കാവുന്നതാണ്.അതിനായി ആവശ്യം വേണ്ടം ചേരുവകൾ

താറാവിറച്ചി -400 ഗ്രാം
സവാള – ചെറുത് 5
തേങ്ങ -രണ്ടെണ്ണം ചിരകിയത്
പച്ചമുളക് -2
ഇഞ്ചി -ചെറിയ കഷണം
കറിവേപ്പില
വെളിച്ചെണ്ണ – ആറ് ടേസ്പൂണ്‍
ഉപ്പ് -പാകത്തിന്
മല്ലിപ്പൊടി -രണ്ട് ടേസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍

ALSO READ:കുറഞ്ഞ ചേരുവകൾ കൊണ്ട് നാവിൽ കൊതിയൂറും അട തയ്യാറാക്കാം

തയാറാക്കുന്നത്തിനായി താറാവ് നന്നായി കഴുകി വൃത്തിയാക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും കുരുമുളകു പൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും തേങ്ങയുടെ മൂന്നാം പാലും ചേര്‍ത്ത് തിളക്കുന്നതു വരെ നന്നായി ചൂടാക്കുക. താറാവിറച്ചി വെന്തുകഴിഞ്ഞാൽ തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം കൂടി ചെറുതീയില്‍ വേവിക്കുക. തുടര്‍ന്ന് തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റാം. വളരെ രുചികരമായ താറാവ് മപ്പാസ് എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News