ചോറിനും പലഹാരങ്ങൾക്കും ഒപ്പം കൂട്ടി കഴിക്കാൻ അസാധ്യ രുചിയിൽ ഒരു തക്കാളി കറി തയ്യാറാക്കാം. വെറും 10 മിനുട്ടിൽ ഒരു കിടിലൻ തക്കാളി കറിയാണിത്. സാധാരണ നമ്മൾ ഉണ്ടാക്കുന്ന തക്കാളി കറിയിൽ നിന്നൊക്കെ മാറി ഈ രുചിയിൽ ഉണ്ടാക്കിയാൽ പിന്നെ ഇത് തന്നെ ഉണ്ടാക്കും എന്നത് ഉറപ്പാണ്. അതിനായി ആവശ്യം വേണ്ട ചേരുവകൾ
എണ്ണ -3 ടീ സ്പൂൺ
കടുക് -1 ടീ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
സവാള -1
പച്ചമുളക് -4
തക്കാളി -2 വലുത്
ഉപ്പ്
മുളക് പൊടി -1 ടീ സ്പൂൺ
മല്ലിപൊടി -1 ടീ സ്പൂൺ
മഞ്ഞൾ പൊടി r -1/4 ടീ സ്പൂൺ
തേങ്ങാ പാൽ -ഒന്നാം പാൽ , രണ്ടാം പാൽ
മല്ലിയില -1 തണ്ട്
തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും,പച്ചമുളക് അരിഞ്ഞതും കൂടിയിട്ട് വഴറ്റാം. ശേഷം സവാള നീളത്തിൽ അരിഞ്ഞത് കൂടി ഇതിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റണം. നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞു വെച്ച തക്കാളി കഷണങ്ങൾ അതിലേക്ക് ചേർത്ത് ഉടയുന്നത് വരെ വേവിക്കാം . ശേഷം അല്പം മഞ്ഞൾപൊടി, മുളകുപൊടി,മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
also read: ഉപ്പുമാവ് ഉണ്ടാക്കാൻ ഒരു എളുപ്പവഴി; ഈസി ആൻഡ് ടേസ്റ്റി റെസിപ്പി
പൊടികളുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് തേങ്ങയിൽ നിന്നും പിഴിഞ്ഞെടുത്ത രണ്ടാം പാൽ ഒഴിച്ചു കൊടുക്കണം. കറി കുറുകി തുടങ്ങുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടി ഒഴിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വേറിട്ട രുചിയിൽ ഉള്ള ഒരു തക്കാളി കറി തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here